കല്‍ക്കരിപ്പാടം അഴിമതി; ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

coal

ദില്ലി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിലെ പല ഉദ്യോഗസ്ഥരും കുടുങ്ങുമെന്ന് ഉറപ്പായി. അന്വേഷണ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ സിബിഐ മേധാവിക്ക് നല്‍കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍.

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കോഴ വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രീം കോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പുനരന്വേഷണം നടത്തുന്നതായും കത്തില്‍ പറഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സിബിഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നത്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലുള്ളതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്കാണ് കത്തയച്ചിരിക്കുന്നത്.

Top