രാജസ്ഥാനില്‍ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് ഇനി മുതല്‍ സാരിയോ സല്‍വാറോ നിര്‍ബന്ധം

ജയ്പുര്‍: കോളേജ് വിദ്യാര്‍ഥികളുടെ അടുത്ത അധ്യയന വര്‍ഷത്തെ യൂണിഫോമുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദത്തിലേക്ക്. സല്‍വാര്‍ കമ്മീസോ സാരിയോ മാത്രമേ പെണ്‍കുട്ടികള്‍ കോളേജില്‍ ധരിക്കാവൂ എന്നാണ് സര്‍ക്കുലര്‍ പറയുന്നത്. ആണ്‍കുട്ടികള്‍ ഷര്‍ട്ടും പാന്റും മാത്രമേ ധരിക്കാവൂ എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ച്ച് നാലിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡയറക്ടറേറ്റ് സംസ്ഥാനത്തെ 219 കോളേജുകളിലേക്ക് അയച്ചത്. യൂണിഫോമിന്റെ നിറം തീരുമാനിക്കാനുള്ള അധികാരം കോളേജുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് പന്ത്രണ്ടിന് പ്രതികരണം അറിയിക്കാനാണ് കോളേജുകള്‍ക്ക് സര്‍ക്കുലറില്‍ നിര്‍ദേശമുള്ളത്. സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികളും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top