ടീച്ചറായിരുന്ന ഭാര്യ മരിച്ചു; അവരുടെ സമ്പാദ്യം സ്‌കൂളിന് നല്‍കി ഭര്‍ത്താവ്

ഡല്‍ഹി: ഭാര്യ അധ്യാപികയായി ജോലി ചെയ്തിരുന്ന സ്‌കൂളിന് അവരുടെ മരണശേഷം അവരുടെ സമ്പാദ്യം ഭര്‍ത്താവ് സംഭാവനയായി നല്‍കി. വ്യോമസേനാ വിങ് കമാന്‍ഡറായി വിരമിച്ച ജെ പി ബാദുനിയാണ് ഭാര്യ വിധുവിന്റെ സമ്പാദ്യമായ 17 ലക്ഷം രൂപ സംഭാവന നല്‍കിയത്. ഡല്‍ഹി സുബ്രതോ പാര്‍ക്കിലെ എയര്‍ഫോഴ്സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിധു 21 വര്‍ഷം പഠിപ്പിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിധു അന്തരിച്ചത്. 1986 ലാണ് സ്‌കൂളില്‍ പ്രൈമറി അധ്യാപികയായി വിധു ജോലിക്കു കയറിയത്. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ബാദുനി, സ്‌കൂള്‍ പ്രിന്‍സിപ്പാളിന് തുക കൈമാറി. അര്‍ഹതയുള്ള കുട്ടികള്‍ക്ക് മികവു പുലര്‍ത്താന്‍ സംഭാവന സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാദുനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭാവന ലഭിച്ച തുകയില്‍നിന്ന് പത്തുലക്ഷം രൂപ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും നല്‍കാന്‍ വിനിയോഗിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പൂനം എസ് രാംപാല്‍ പറഞ്ഞു. ഇനി മുതല്‍ എല്ലാ വര്‍ഷവും അഞ്ചു മുതല്‍ പതിനൊന്നാം ക്ലാസ്സു വരെയുള്ള മിടുക്കന്മാരായ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ബാക്കി തുക സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടി ഉപയോഗിക്കുമെന്നും പൂനം കൂട്ടിച്ചേര്‍ത്തു.

Top