അതിര്‍ത്തി ലംഘിച്ച പാക് ഹെലികോപ്ടറിലുണ്ടായിരുന്നത് പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രി; റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി: ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പറന്ന പാക് വിമാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിര്‍ത്തി കടന്നെത്തിയ വിമാനത്തിന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രിയായ രാജാ ഫറൂഖ് ഹൈദറിന്റേതാണ് വിമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദര്‍ ആ സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ഹെലികോപ്ടര്‍ അതിര്‍ത്തി കടന്നെത്തിയത്. ശബ്ദംകേട്ട സൈനികര്‍ ഹെലികോപ്ടര്‍ വെടിവെച്ചിടാന്‍ ശ്രമം നടത്തി. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം മാത്രമാണ് നടത്തിയതെന്നും വലിയ പ്രഹരശേഷിയുള്ള ആന്റി എയര്‍ക്രാഫ്റ്റ് ആയുധങ്ങള്‍ ഉപയോഗിച്ചില്ലെന്നും സൈന്യം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഫെബ്രുവരിയിലും പാകിസ്ഥാനി ഹെലികോപ്ടര്‍ അതിര്‍ത്തി കടന്നിരുന്നു. അന്ന് ലൈന്‍ ഒഫ് കണ്‍ട്രോളില്‍ നിന്നും 300 മീറ്റര്‍ അകലെ എത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനു തമ്മിലുള്ള കരാര്‍ പ്രകാരം നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹെലികോപ്ടറുകള്‍ കടക്കാന്‍ പാടില്ല. അതുപോലെ ചിറകുകളുള്ള യുദ്ധ വിമാനങ്ങല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലും പറക്കാന്‍ പാടില്ലെന്നാണ് കരാര്‍. എന്തായാലും ഇന്ത്യ ഇക്കാര്യം ഐക്യരാഷ്ട്ര സഭയില്‍ വളരെ ശക്തമായി ഉന്നയിക്കുമെന്നാണ് കരുതുന്നത്.

Top