അതിര്‍ത്തി കടന്ന് ആക്രമണം: കഴിഞ്ഞ വര്ഷം നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ

കാഷ്മീര്‍: കഴിഞ്ഞ വര്ഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കൈയേറി പ്രകോപനമില്ലാതെ ആക്രമണം നടത്തിയ 138 പാക്കിസ്ഥാന് സൈനികരെ ഇന്ത്യ വധിച്ചു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 155 പാക് സൈനികര്‍ക്ക് സാരമായി പരിക്കേറ്റു. പാക്കിസ്ഥാന്റെ മിന്നല്‍ ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 28 ധീര ജവാന്മാരെ . 70 ഇന്ത്യന്‍ സൈനികര്‍ക്ക് സാരമായി പരിക്കേറ്റു.

2017 ല്‍ പാക്ക് സൈന്യം 860 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യയുടെ ഈ കണക്കുകള്‍ പക്ഷെ പാക്കിസ്ഥാന്‍ നിഷേധിച്ചു. എന്നാല്‍ തങ്ങളുടെ സൈനിയ്ക്ര്‍ കൊല്ലപ്പെട്ടു എന്ന് പാക്കിസ്ഥാന്‍ സാധാരണയായി സമ്മതിക്കാറില്ല എന്നും പകരം സാധാരണ ജനങ്ങളെ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കി എന്ന് പ്രചരിപ്പിക്കാരാണ് പതിവെന്നും ഇന്ത്യന്‍ സൈന്യം മറുപടി നല്‍കി. ഡിസംബര്‍ 25 നു പാകിസ്താന്‍ പ്രകോപനത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. അന്ന് മൂന്നു സൈനികരെ ഇന്ത്യന്‍ സേന വധിച്ചു എന്ന് പാക്കിസ്ഥാന്‍ ട്വിട്ടരില്‍ അറിയിച്ചിരുന്നു എങ്കിലും നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചത് സൈന്യം ചൂണ്ടിക്കാട്ടി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top