യുവതിയെ പട്ടിണിക്കിട്ട് അസ്തികൂടമാക്കി കൊന്നു…!! ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

കൊല്ലം: ആരെയും ഞെട്ടിക്കുന്ന ഒന്നാണ് കൊല്ലം ഓയൂരില്‍ നടന്ന സ്ത്രീധന കൊലപാതകം. ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്ന് യുവതിെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു. ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് സത്യാവസ്ഥ പുറത്തറിയിച്ചത്.

ഈ മാസം 21നാണ് കൊല്ലം ഒയൂര്‍ ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് യുവതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27) ആണ് ഈ മാസം 21ന് അര്‍ധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.

തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

Top