പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: മാപ്പ് അം​ഗീകരിക്കില്ലെന്ന് പെൺകുട്ടി; കുട്ടിക്ക് നഷ്ടപരിഹാരം നൽകണം; സ്ഥ​ലം മാ​റ്റം ശി​ക്ഷാ ന​ട​പ​ടി​യല്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: ആറ്റിങ്ങലിൽ അച്ഛനേയും കുട്ടിയേയും മോഷണകുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത് അപമാനിച്ച വിഷയത്തിൽ ​വീ​ണ്ടും ഇടപെട്ട് ഹൈ​ക്കോ​ട​തി. പൊതുമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ഉചിതമായ തീരുമാനം ഇക്കാര്യത്തിൽ എടുക്കണമെന്നും കോടതി പറഞ്ഞു.

അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തി​ങ്ക​ളാ​ഴ്ച ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കേസിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഉദ്യോഗസ്ഥ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് ഹർജിക്കാരിയുടെ അഭിഭാഷകയോട് കോടതി ആരാഞ്ഞു. എന്നാൽ ഈ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നാണ് അവർ കോടതിയെ അറിയിച്ചത്.

ജ​നം കൂ​ടി​യ​പ്പോ​ഴാ​ണ് കു​ട്ടി ക​ര​ഞ്ഞ​തെ​ന്ന ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം തെ​റ്റാ​ണ്. പോ​ലീ​സ് ക്ല​ബി​ൽ ഇ​രു​ന്നാ​ണോ ഇ​തി​ൻറെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.
പോ​ലീ​സു​കാ​രി​യെ പോ​ലീ​സ് മേ​ധാ​വി എ​ന്തി​നാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് ഇ​തു​വ​രെ ഡി​ജി​പി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെന്നും സ്ഥ​ലം മാ​റ്റം ശി​ക്ഷാ ന​ട​പ​ടി​യ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Top