രാജ്യസഭ തിരഞ്ഞെടുപ്പ് മെയ് 2 നകം നടത്തണം; ഹൈക്കോടതി.

കൊച്ചി;രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് തെരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

രാജ്യസഭ തെരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതയിൽ നേരത്തേ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ അംഗങ്ങൾ വോട്ട് ചെയ്യുന്നത് ധാർമികമായി ശരിയല്ലെന്ന് നിയമമന്ത്രാലയത്തിൽ നിന്ന് നിയമോപദേശം ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്നുമായിരുന്നു കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ നിയമസഭയാണ് ഇപ്പോഴത്തെ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും നിലവിലെ അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഈ മാസം 21 ന് മുൻപ് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കമ്മീഷന്റെ വാദങ്ങൾ ഹൈക്കോടതി തള്ളി. ഏപ്രിൽ 12നാണ്​ രാജ്യസഭ തെരഞ്ഞെടുപ്പ്​ നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നത്. വിജ്ഞാപനം പുറത്ത്​ വന്ന്​ 19 ദിവസത്തിന്​ ശേഷം മാത്രമേ തെരഞ്ഞെടുപ്പ്​ നടത്താനാകു. എന്നാൽ തീയതി പിന്നീട് നീട്ടുകയായിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും.

Top