ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുത് !തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനം- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ന്യുഡൽഹി: ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കത്തിന് കനത്ത തിരിച്ചടി .ശബരിമലയിൽ ഒന്നി കനത്ത വിജയം കൊയ്യാനൊരുങ്ങിയവരെ നിരാശരാക്കിക്കൊണ്ട് ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുത്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണ്. ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചരണവിഷയമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണ്.

മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് പ്രചരണം നടത്തിയതായി കണ്ടെത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശിക്കുന്നത്. സാമുദായിക ദ്രുവീകരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ശബരിമല അടക്കമുളള വിഷയങ്ങളിലെ ചര്‍ച്ച വഴിമാറാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുഷ്മമായി നീരിക്ഷിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ 25-ലെ സുപ്രീം കോടതി ഉത്തരനവനുസരിച്ച് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യപ്പെടുത്തണം. കേസുകളുടെഎണ്ണം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, വകുപ്പ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി മാധ്യമങ്ങളില്‍ മൂന്ന് വട്ടം പരസ്യം നല്‍കണമെന്നും ടിക്കാറാം മീണ നിര്‍ദേശിച്ചു.

പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.

ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 ലോക്സഭ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഏപ്രില്‍ 18ന് രണ്ടാം ഘട്ടം. 13 സംസ്ഥാനങ്ങളിലെ 97 സീറ്റുകളില്‍ പോളിങ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളില്‍ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പിന് പരിസമാപ്തി. മെയ് 23ന് ഫലമറിയാം.ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാർത്ഥികളുടെ ക്രമിനൽ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഓഫീസര്‍ അറിയിച്ചു. പെരുമറ്റ ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ചർച്ച നടത്തും.

Top