കൊച്ചി: കോണ്‍ഗ്രസ് നോതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോള്‍ ഉമസ്മാനെതിരെ കേസ് .ഇന്ത്യയുടെ വികലമായ ഭൂപടം സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തത് . തന്ത്ര്യദിനാശംസയോടൊപ്പം ഫേസ്ബുക്കില്‍ നല്‍കിയ ഫോട്ടോയ്‌ക്കെതിരെയാണ് പരാതി . സിപിഐഎം, സംഘപരിവാർ സംഘടകളാണ് എംഎൽഎക്കെതിര അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. ഒപ്പം, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചിരുന്നു. പേജ് അഡ്മിനു പറ്റിയ പിശകാണെന്നായിരുന്നു ഷാനിമോൾ ഉസ്മാൻ്റെ വിശദീകരണം.സ്വാതന്ത്ര്യ ദിനാശംസയോടൊപ്പം നല്‍കിയ ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരിന്റെ ചിത്രം ഉണ്ടായിരുന്നില്ല.
ഇന്നലെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷാനിമോൾ ഉസ്മാൻ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചത്. ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് വിവാദ ഭൂപടം ഉൾപ്പെട്ടത്. തുടർന്ന് ഷാനിമോൾ ഉസ്മാനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഷാനിമോൾ ഉസ്മാൻ പിന്നീട് കശ്മീർ ഉൾപ്പെടുത്തിയ മറ്റൊരു ഭൂപടം പോസ്റ്റ് ചെയ്തു. എന്നാൽ, പരാതിയുമായി സിപിഐഎം മുന്നോട്ടുപോവുകയായിരുന്നു.
ജനപ്രതിനിധി എന്ന നിലയില്‍ അനൗദ്യോഗികമായ ഭൂപടം പ്രചരിപ്പിച്ചതിന് സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും വികലമായാണ് ചിത്രീകരിച്ചിരുന്നത്. കശ്മീരിന്റെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടേയും കേരളത്തിന്റേയും ഗുജറാത്തിന്റേയും ഭാഗങ്ങള്‍ അങ്ങേയറ്റം വികലമായാണ് വരച്ചിരുന്നത്. നീല നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടത്തിന് കുറുകെ മൂവര്‍ണ്ണക്കൊടി ചിത്രീകരിച്ചിരുന്നുവെങ്കിലും അതില്‍ അശോക ചക്രവും ഉണ്ടായിരുന്നില്ല. അത് പതാകയുടെ പിന്നില്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ മധ്യഭാഗത്തായി ഭാഗികമായി മാത്രമാണ് ചിത്രീകരിച്ചിരുന്നത്.അതേസമയം ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് നേതാവ് പോസ്റ്റ് മുക്കി. കൂടാതെ ഫേസ്ബുക്ക് അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ്.