സോളാര്‍;തമ്പാനൂര്‍ രവിക്കെതിരെ പരാതി,കെസെടുക്കേണ്ടെന്ന് സര്‍ക്കാര്‍.

തിരുവനന്തപുരം:തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന് കാണിച്ച് കന്റോണ്‍മെന്റ് പോലീസില്‍ ലഭിച്ച പരാതിയിന്മേല്‍ നടപടിയുണ്ടാകില്ല.സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്റെ സാക്ഷിയായ സരിത എസ് നായരെ മുഖ്യമന്ത്രിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊതു പ്രവര്‍ത്തകനായ പികെ രാജുവാണ് പരാതി നല്‍കിയത്.എന്നാല്‍ കന്റോണ്‍മെന്റ് എസിക്ക് ലഭിച്ച പരാതിയില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ധേശം നല്‍കിയത്.

പരാതി ലഭിച്ചയുടന്‍ ആഭ്യന്തര മന്ത്രിയോട് കന്റോണ്‍മെന്റ് എസി സംസാരിച്ചതായാണ് സൂചന.പബ്ലിക്ക് പ്രോസിക്യുട്ടറോട് നിയമോപദേശം ചോദിച്ച ശേഷം കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.ശബ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.എന്നാല്‍ സര്‍ക്കാര്‍ കെപിസിസി ജനറല്‍ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതോടെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പൊതുപ്രവര്‍ത്തകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top