ദിലീപും പൾസറും ഒത്തു തീർപ്പിന്: ധാരണ തെറ്റിയത് പൊലീസിന്റെ തെറ്റിധരിപ്പിക്കൽ മൂലം; ആളുർ ഇടപെടും കേസ് ഒതുങ്ങും

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനിലും ദിലീപും തമ്മിൽ വീണ്ടും ഒത്തു തീർപ്പു ശ്രമങ്ങൾ ആരംഭിച്ചതായി സൂചന. ദിലീപിന്റെ അനുജൻ അനൂപും, അപ്പുണ്ണിയും, പൾസറിന്റെ അഭിഭാഷകനായ ബി.എ ആളുരും തമ്മിൽ കഴിഞ്ഞ ദിവസം വീണ്ടും ചർച്ച നടത്തിയതായുള്ള സൂചന ലഭിച്ചിട്ടുണ്ട്. ദിലീപിനെതിരായ മൊഴിയിൽ നിന്നു പൾസർ പിന്മാറുന്നതിനു വൻ തുക വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. ഇതിനിടെ
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും,    ദിലീപുമായി ഒത്തുതീർപ്പ് ശ്രമം നടന്നതായി വെളിപ്പെടുത്തൽ. സുനി ജയിലിൽവച്ച് എഴുതിയ കത്ത് ദിലീപിനു ലഭിച്ചതിനു പിന്നാലെയാണ് ഒത്തുതീർപ്പിനു ശ്രമം നടന്നത്. എന്നാൽ, വിഷ്ണു ഉൾപ്പെടെയുള്ള സുനിയുടെ സഹതടവുകാർ വിവരം അറിഞ്ഞതോടെ നീക്കം പാളുകയായിരുന്നു. ഇതോടെ ദിലീപ് ബ്ലാക് മെയിലിങ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൾസർ സുനിയാണ് ഇക്കാര്യം ചോദ്യം  വ്യക്തമാക്കിയത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്.

പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.

Top