വെല്ലുവിളിച്ച സുധാകരനും സതീശനും കീഴടങ്ങി.. ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ടു..ഗ്രുപ്പുപോര് ശക്തമാക്കി നേതാക്കൾ.

കോട്ടയം : വെല്ലുവിളിച്ച് നടന്ന സതീശനും സുധാകരനും ഒടുവിൽ പത്തിമടക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയെ വീട്ടില്‍ എത്തി സന്ദരശിച്ചു.കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം ഉടന്‍ തന്നെ പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു . നേതൃത്വം ഒടുക്കം ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ വഴങ്ങുന്നു. സവായ നീക്കങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രമുഖ മുതിര്‍ന്ന നേതാക്കളെ എല്ലാം വീടുകളില്‍ ചെന്ന് സന്ദര്‍ശിക്കും എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്റെ ചുമതല തനിക്കും കെ.പി.സി.സി അധ്യക്ഷനുമുണ്ട്. ഏത് സമയത്തും വന്ന് കാണാവുന്ന ആളാണ് ഉമ്മന്‍ ചാണ്ടി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ചര്‍ച്ചകള്‍ തുടരും. വിഡി സതീശന്‍ പറഞ്ഞു.

പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കുക തന്നെ വേണം. കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നത് സത്യം തന്നെയാണ്. കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ. അത് പരിഹരിക്കുക തന്നെ വേണം. എല്ലാ മുതിര്‍ന്ന നേതാക്കളെയും കാണും. ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയേണ്ടത് എല്‍.ഡി.എഫിനോടും ബി.ജെ.പിയോടുമാണ്. എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറഞ്ഞ് പ്രശ്‌നം വളഷാക്കണ്ട ആളല്ല താനെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം ബുദ്ധിമുട്ടേറിയ കാര്യങ്ങളാണുണ്ടായതെന്നും അതില്‍ വേദനയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സതീശന്റെ അഭിപ്രായത്തോട് യോജിപ്പാണെന്നും ചര്‍ച്ചയോട് സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ് എന്നതാണ് മുദ്രാവാക്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ചര്‍ച്ചയില്‍ ഒരു സമവായത്തില്‍ എത്തിയിട്ടില്ല എന്ന സൂചനയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം നല്‍കുന്നത്. ചര്‍ച്ചകള്‍ തുടരും എന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ നേതൃത്വം ഒടുവില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍. കോട്ടയം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ എത്തിയാണ് വിഡി സതീശന്‍ അദ്ദേഹത്തെ കണ്ടത്. പാര്‍ട്ടിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായും പരിഹരിക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട് എന്നാണ് സതീശന്‍ പറയുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തനിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പൂര്‍ണമായ ചുമതലയുണ്ട് എന്നും സതീശന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പമാണ് സതീശന്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള നീക്കങ്ങളുടെ തുടക്കം ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹത്തോടേയും പിന്തുണയോടേയും വേണം എന്ന് താന്‍ ആഗ്രഹിച്ചു എന്നാണ് സതീശന്‍ പറഞ്ഞത്. അതിന് വേണ്ടി അദ്ദേഹത്തിന്റെ സമയം ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ തനിക്ക് യഥാര്‍ത്ഥത്തില്‍ ഒരു അനുമതിയുടേയും ആവശ്യമില്ല. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതോടെ, കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആകുമെന്ന വിശ്വാസവും തനിക്ക് ഉണ്ടായി എന്നും സതീശന്‍ പറഞ്ഞു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും തുടരും. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ പറ്റില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കണം. സിപിഎമ്മിലും ബിജെപിയിലും പ്രശ്‌നങ്ങളില്ലേ? പ്രശ്‌നങ്ങള്‍ നേതൃത്വം അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നും സതീശന്‍ പറഞ്ഞു.

Top