പനജി: ചുവന്ന തെരുവും ലൈംഗിക തൊഴിലാളികളുടെ കേന്ദ്രങ്ങളുമുള്ള മുംബൈ തെരുവുകളെ ഡല്‍ഹിയും ഗോവയും ഏറെ പിന്നിലാക്കി. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഗര്‍ഭനിരോധന ഉറയുടെ വില്‍പനയിലാണ് മുംബൈയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നത്. രാജ്യത്ത് ഏറ്റവുമധികം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കപ്പെടുന്ന നഗരമായി ഒടുവില്‍ തിരഞ്ഞെടുക്കപ്പെട്ടത് ടൂറിസം രംഗത്തെ വികസനകുതിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ഗോവതന്നെയായിരുന്നു. ഗോവയില്‍ ഉറഉപയോഗിക്കുന്നവരില്‍ സ്‌കൂള്‍ കുട്ടികളും ഉണ്ടെന്ന കണ്ടെത്തലാണ് ഇപ്പോള്‍ ഏറെ ഞെട്ടിക്കുന്നത്.
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് നൂറു ശതമാനം ഗര്‍ഭനിരോധന ഉറകളും ഇവിടെ വിറ്റു പോയിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിതരണം ചെയ്യുന്ന ഗര്‍ഭന നിരോധന ഉറകളുടെ കണക്കു പരിശോധിച്ചപ്പോഴാണ് ഗോവ ഇപ്പോള്‍ എങ്ങിനെ ചിന്തിക്കുന്നു എന്നു കണ്ടെത്തിയത്. സ്വാഭാവികമായുണ്ടാകുന്ന ഗര്‍ഭം നിയന്ത്രിക്കുന്നതിനു കുടുംബങ്ങള്‍ മുതല്‍ ലൈംഗിക തൊഴിലാളികളും, സ്വവര്‍ഗാനുരാഗികളും വരെ ഗോവയില്‍ ഉറ ഉപയോഗിക്കുന്നുണ്ടെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ ഓരോ പ്രദേശത്തും സ്ഥാപിച്ചിരിക്കുന്ന കോണ്‍ഡം വൈന്‍ഡിങ് മിഷ്യന്റെ പ്രവര്‍ത്തനങ്ങനങ്ങളെപ്പറ്റി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ വിതരണം ചെയ്തിരിക്കുന്ന ഗര്‍ഭനിരോധന ഉറയുടെ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍, മിക്കയിടത്തും 93 ശതമാനം ഗര്‍ഭനിരോധന ഉറകളും ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. പദ്ധതി വന്‍വിജയമാണെന്നു കണ്ടെത്തിയതോടെ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിപ്പിക്കുന്നതിനാണ് ഇപ്പോള്‍ എയ്ഡ് കണ്‍ട്രോള്‍ സൊസൈറ്റി ആലോചിക്കുന്നത്.
എന്നാല്‍, സൗജന്യമായി ലഭിക്കുന്ന ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം സ്‌കൂള്‍ കുട്ടികളിലേയ്ക്കു വരെ നീണ്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്. പതിനാറും പതിനാലും വയസുള്ള കുട്ടികള്‍ വരെ ലൈംഗിക ബന്ധത്തിനായി ഗോവയില്‍ ഉറ ഉപയോഗിക്കുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ആശങ്ക ഉളവാക്കുനനതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.