കേരളത്തിൽ മുരളിക്ക് സ്വീകാര്യത-രമേശ് തെറിക്കും ? ചെന്നിത്തല ലോക് സഭയിലേക്ക്.കെ.മുരളീധരനെ ഡല്‍ഹിക്ക് വിളിപ്പിചച്ചത് സംസ്ഥാനകോണ്‍ഗ്രസിനെ ഉടച്ചുവാർക്കാൻ

ന്യുഡൽഹി :കെ. മുരളീധരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു .ദുർബലമായ കേരളത്തിലെ പ്രതിപക്ഷ -കോൺഗ്രസ് നേതൃത്വത്തെ സജീവമാകാനുള്ള ഹൈക്കമാൻഡിന്റെ നീക്കത്തിന് പുതിയ ഫോർമുല രൂപീകരിക്കുന്നതിനായിട്ടാണ് മുരളിയെ വിളി പ്പിച്ചിരിക്കുന്നത് .പ്രതിപക്ഷനേതൃസ്ഥാനം രമേശ് ചെന്നിത്തലക്ക് നഷ്ടമാകുമെന്നും ചെന്നിത്തലയെ ലോക് സഭയിൽ നിന്നും മത്സരിപ്പിക്കാനുമുള്ള നീക്കമാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം ലക്‌ഷ്യം വെക്കുന്നതെന്നും സൂചന .മുരളിയെ പ്രതിപക്ഷ നേതൃസ്ഥാനത്തും മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി സി പ്രസിഡന്റാക്കുകയും കെ.സി ജോസഫിനെ യു.ഡി എഫ് കൺവീനർ ആക്കി ജാതി സമവാക്യത്തിൽ സന്തുലനവും ലക്‌ഷ്യം ഇടുന്നു .കേരളത്തിൽ മത ന്യുനപക്ഷങ്ങൾ കോൺഗ്രസിൽ നിന്നും അകന്നു പോയി എന്ന വിലയിരുത്തലും ചെങ്ങന്നൂർ തിരഞ്ഞെടുപ്പോടെ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത് .ചെന്നിത്തല പൂർണ്ണ പരാജയം എന്നും വിലയിരുത്തുന്നു .നായർ സമുദായത്തിന്റെ വോട്ട് വരെ നഷ്ടമായി എന്നും നായർ സമുദായവും സി.പി.എമ്മിനോട് അനുകൂലയായി എന്നും ചെങ്ങന്നൂർ ഇലക്ഷനുശേഷം തിരുവതാംകൂർ ദിവസം ബോർഡ് നിയമനത്തിലൂടെയും വ്യക്തമായിരിക്കയാണ് .

രാഹുല്‍ഗാന്ധി പാര്‍ട്ടിയുടെ ചുമതലയിലേക്ക് വന്നപ്പോള്‍മുതല്‍ തന്നെ മുരളീധരന് വേണ്ട പരിഗണന ലഭിച്ചിരുന്നെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ അത് വര്‍ദ്ധിച്ചിരിക്കുകയാണ്. തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുരളീധരന്‍ പറയുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡിന് പ്രത്യേകിച്ച് രാഹുലിന് മുരളിയെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളിലേക്ക് മുരളിയേയും രാഹുല്‍ ക്ഷണിച്ചിരിക്കുന്നത്.എന്നാൽ നീക്കം മുരളിയെ പ്രതിപക്ഷനേതാവാക്കി ഉമ്മൻ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റിയപോലെ രമേശിനെ ലോക്സഭയിൽ മല്സരിപ്പിച്ച് ഡൽഹിക്ക് മാറ്റുക എന്നുതന്നെയാണ് .രമേശിന്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രതിപക്ഷം ദിവസം തോറും പരാജത്തിലേക്ക് കൂപ്പുകുത്തുകയാണെന്നു വിലയിരുത്തൽ ശക്തമാവുകായാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന കോണ്‍ഗ്രസ് ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന വിഷമഘട്ടത്തില്‍നിന്നും അതിനെ രക്ഷിക്കാന്‍ ശക്തനായ ഒരുനേതാവ് വേണമെന്ന ചിന്തയാണ് ഭൂരിപക്ഷത്തിനുമുള്ളത്. ഇതിനായാണ് മുരളിയെ പരിഗണിക്കുന്നത്. മുരളി പാര്‍ട്ടിയില്‍ ശക്തനാണെന്ന് മാത്രമല്ല, കെ. കരുണാകരന്റെ പൈതൃകവും അദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ അകന്നുപോയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിനെയെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ മുരളിക്ക് കഴിയുമെന്നാണ് കേന്ദ്രനേതാക്കളുടെ കണക്കുകൂട്ടല്‍.

കെ. കരുണാകരന് ശേഷം മലബാറില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അടിത്തറ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നു. ഇന്ന് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു നേതാവിനും മലബാറില്‍ വേണ്ടത്ര സ്വീകാര്യതയുമില്ല. അതേസമയം കെ. മുരളീധരന് മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ സ്വീകാര്യതയുണ്ട്. ഇത് എ.ഐ.സി.സി നേതൃത്വം പരിഗണിക്കുന്നുണ്ട്. അതു മാത്രമല്ല, ഡി.ഐ.സി. രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ടുപോയ കെ. കരുണാകരന്‍ മടങ്ങിയെത്തിയിട്ടും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ അവര്‍ കടുത്ത അതൃപ്തിയിലുമാണ്. പാര്‍ട്ടി അണികളില്‍ ഭൂരിപക്ഷവും ഇന്നും കരുണാകര അനുയായികളുമാണ്. അതുകൊണ്ട് ഈ അതൃപ്തിമൂലം താഴേത്തട്ടില്‍ ആരും സജീവമാകുന്നില്ലെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. മുരളീധരന്‍ തലപ്പത്തേക്ക് വന്നാല്‍ ഈ സ്ഥിതിവിശേഷം ഇല്ലാതാക്കികൊണ്ട് പ്രവര്‍ത്തകരെ കൂടുതല്‍ സജീവമാക്കാനാകുമെന്നും അവര്‍ വിലയിരുത്തുന്നു.മുരളീധരന് മാത്രമാണ് ഇക്കൂട്ടര്‍ക്കിടയില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളത്. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം കെ. മുരളീധരന് മറ്റ് ഏത് നേതാക്കള്‍ക്ക് നല്‍കുന്നതിനെക്കാളും കൂടുതല്‍ പ്രാധാന്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലകല്‍പ്പിച്ചുകൊണ്ട് ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരിക്കുന്നതും.

Top