മന്ത്രിയെ വേട്ടയാടുന്ന ചെന്നിത്തലയും കൂട്ടരും ഈ കുട്ടിയുടെ വേദന ഏറ്റെടുക്കുമോ ? വ്യാജ വാര്‍ത്തകള്‍ കാരണം ഇനി പഠനം നടക്കില്ല; മരണം മാത്രമേ മുന്നിലുള്ളൂ.വിജിക്ക് കോളേജ് മാറ്റം നല്‍കിയത് കുടുംബത്തിന്റെ ദയനീയ സ്ഥിതി കണക്കിലെടുത്ത് .

കൊച്ചി:ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഇടപെട്ട് ഉന്നതങ്ങളില്‍ പിടിപാടുള്ള കുട്ടിക്ക് സ്വകാര്യ കോളേജില്‍ നിന്നും മാറ്റി സര്‍ക്കാര്‍ കോളേജിലേക്ക് അഡ്മിഷന്‍ നല്‍കി എന്ന വാര്‍ത്ത വന്‍ വിവദമായിരിക്കുകയാണ്. തന്നെ വേട്ടയാടുന്നത് അനാഥയായതുകൊണ്ടാണെന്ന് തിരുവനന്തപുരം നെല്ലിമൂട് സ്വദേശിനി വിജി. വിജിക്ക് കോളേജ് മാറ്റം നല്‍കിയത് കുടുംബത്തിന്റെ ദയനീയ സ്ഥിതി കണക്കിലെടുത്ത്. ചേര്‍ത്തല എന്‍ എസ് എസ് കേളേജില്‍ നിന്ന് തിരുവനന്തപുരം വിമന്‍സ് കേളേജിലേക്കാണ് വിജിക്ക് മാറ്റം നല്‍കിയത്.

വിഎച്ച്എസിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ വിജിക്ക് ചേര്‍ത്തല എന്‍എസ്എസ് കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ച കുട്ടിയെ അമ്മ ജോലി ചെയ്താണ് വളര്‍ത്തിയത്. കാന്‍സര്‍ രോഗിയായ അമ്മ ഏഴ് വര്‍ഷം മുമ്പ് മരിച്ചു. വിജിയുടെ ഏക തുണ പ്രായമായ അമ്മൂമ്മ മാത്രമാണ്.അഡ്മിഷന്‍ കിട്ടിയ കോളേജ് വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു. ഇത്രയും ദൂരെയുള്ള കോളേജില്‍ പോയി വരുവാനോ ഹോസ്റ്റല്‍ ഫീസ് നല്‍കി പഠിക്കാനോ വിജിക്ക് സാധിക്കുമായിരുന്നില്ല. വീടിനടുത്തുള്ള കോളേജിലേക്ക് എന്നെ മാറ്റി തരണം എന്ന് പറഞ്ഞ് റെജിസ്റ്റാറെ കണ്ടങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


മൂന്ന് സിന്‍ഡിക്കേറ്റ് മീറ്റിങ്ങുകള്‍ കൂടിയിട്ടും അവരുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അവസാനമാണ് മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടിക്കായുള്ള അവസരം കോളേജില്‍ നല്‍കുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് മന്ത്രിയെ സമീപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ അവസ്ഥ മനസിലാക്കി മാനുഷിക പരിഗണന നല്‍കിയാണ് മന്ത്രി സഹായിച്ചതെന്നും വിജി പറഞ്ഞു.കാര്യങ്ങള്‍ വെളിപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കുട്ടി സ്വകാര്യ കോളേജില്‍ ആയിരുന്നില്ലെന്നും സ്‌പോര്‍ട്ട് അഡ്മിഷനില്‍ ഗവണ്‍മെന്റെ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടിയിരുന്നു. ഇത്തരത്തില്‍ അഡ്മിഷന്‍ കിട്ടിയ കോളേജ് വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.


ഇത്രയും ദൂരെയുള്ള കോളേജില്‍ പോയി വരുവാനോ ഹോസ്റ്റല്‍ ഫീസ് നല്‍കി പഠിക്കാനോ കുട്ടിക്ക് സാധിക്കുമായിരുന്നില്ല. വീടിനടുത്തുള്ള കോളേജിലേക്ക് എന്നെ മാറ്റി തരണം എന്ന് പറഞ്ഞ് റെജിസ്റ്റാറെ കണ്ടങ്കിലും കാര്യമൊന്നും ഉണ്ടായില്ല, മൂന്ന് സിന്‍ഡിക്കേറ്റ് മീറ്റിങ്ങുകള്‍ കൂടിയിട്ടും അവരുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അവസാനമാണ് മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടിക്കായുള്ള അവസരം കോളേജില്‍ നല്‍കുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് മന്ത്രിയെ സമീപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ഇനി പഠിക്കാന്‍ പോകുന്നില്ലെന്നും തന്റെ മുന്നില്‍ ഇനി മരണം മാത്രമാണുള്ളതെന്നും പെണ്‍കുട്ടി പറയുന്നു. ഇതിന് ഉത്തരവാദി മാധ്യമങ്ങളാണെന്നും പെണ്‍കുട്ടി പറയുന്നു.സംഭവത്തിലുള്‍പ്പെട്ട പെണ്‍കുട്ടി പറയുന്നത്.കൈരളി ന്യുസ് ആണ് വിജിയുടെ ദയനീയ സ്ഥിതി റിപ്പോർട്ട് ചെയ്തത് .

Top