മേഘാലയയില്‍ കോണ്‍ഗ്രസ് അഞ്ച് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു

ഷില്ലോങ്: മേഘാലയയില്‍ അഞ്ചു സീറ്റില്‍ക്കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആകെയുള്ള 60 സീറ്റില്‍ 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ 25-ന് പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ പ്രഖ്യാപിച്ച അഞ്ചു സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ്.
ജാനിക സിയാങ്ഷായി, അര്‍ബിയാങ്കം ഖര്‍ സോഹ്മത്, ചിരങ് പീറ്റര്‍ മാരെക്, ഡോ. ട്വീല്‍ കെ. മാരെക്, കാര്‍ല ആര്‍. സാങ്മ എന്നിവരുടെ പേരുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ ചിരങ് പീറ്റര്‍ അടുത്തിടെയാണ് എന്‍.പി.പിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

മേഘാലയയില്‍ ആകെയുള്ള 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും 2021-ല്‍ രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ശേഷിക്കുന്ന അഞ്ച് എം.എല്‍.എമാരും മറ്റു പാര്‍ട്ടികളില്‍ ചേക്കേറി. ഒറ്റ സിറ്റിങ് എം.എല്‍.എമാര്‍ പോലും അക്കൗണ്ടില്‍ ഇല്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും മികച്ച വിജയം നേടുമെന്നുതന്നെയാണ് മേഘാലയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം.

മേഘാലയ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 27-നാണ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനു നടക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്.

Top