കൊച്ചി:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ കയ്യിൽ ഇരിക്കുന്ന മൂന്നു സീറ്റിലും പരാജയപ്പെടുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയായിൽ കോൺഗ്രസ് യുഡിഎഫ് അനുഭാവികൾ !നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ച ഉടൻ ആണ് കോൺഗ്രസുകാർക്കിടയിൽ വാൻ പ്രതിഷേധം ഉയരുന്നത് . ടി.ജെ. വിനോദ് (എറണാകുളം), അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), പി. മോഹന്‍ രാജന്‍ (കോന്നി), ഡോ. കെ. മോഹന്‍കുമാര്‍ (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ഓരോ തവണയും സ്ഥാനാർഥി ആകാൻ ഗ്രൂപ്പ് മാറുന്ന ആളാണ് ഷാനിമോൾ എന്ന് കോൺഗ്രസുകാർ .കഴിഞ്ഞതവണ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാകാൻ ഐ ഗ്രൂപ്പ് ആയി എന്നും ,ഇത്തവണ അരൂരിൽ സ്ഥാനാർഥി ആകാൻ എ ‘ഗ്രൂപ്പ് ആയി എന്നും കോൺഗ്രസുകാർ തന്നെ ആക്ഷേപിക്കുന്നു .ഷാനിമോൾ അരൂരിൽ എത്തിയതോടെ വാൻ പ്രതിഷേധമാണ് മണ്ഡലത്തിലും കോൺഗ്രസുകാർക്കിടയിലും .വലിയ മാർജിനിൽ ഷാനിമോൾ തോൽക്കുമെന്നും -കോൺഗ്രസുകാർ തന്നെ ഷാനിമോൾ തോൽപ്പിക്കുമെന്നും ആണ് മണ്ഡലത്തിൽ നിന്നും ഉയരുന്നത് .
അതേപോലെ തന്നെ വട്ടിയൂർ കാവിൽ മുരളിയുടെ എതിർപ്പുള്ളതിനാൽ ഡോ. കെ. മോഹന്‍കുമാറും -കോന്നിയിൽ അടൂർ പ്രകാശിന്റെ എതിർപ്പുള്ളതിനാൽ അവിടുത്തെ സ്ഥാനാർഥിയായ പി. മോഹന്‍ രാജനും പരാജയപ്പെടും എന്നും കോൺഗ്രസുകാർ തന്നെയാണ് പറയുന്നത് .