കോൺഗ്രസിന്റെ സൈബർ ടീമിനു നേതൃത്വം നൽകിയ എ.കെ ആന്റണിയുടെ മകനെതിരെ ആഞ്ഞിട്ട് സോഷ്യൽ മീഡിയയിലെ കോൺഗ്രസുകാർ: അനിൽ ആന്റണി മരക്കഴുതയെന്നും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കെ.പി.സി.സി മീഡിയ സെൽ കൺവീനറും എ. കെ ആന്റണിയുടെ മകനുമായ അനിൽ കെ. ആന്റണിക്കെതിരെ കോൺഗ്രസ് അനുകൂലികൾ. കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരക്കഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനറായി ഇരിക്കുന്നതെന്ന് കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോൺഗ്രസ് സൈബർ ടീം’.
അനിൽ കെ ആന്റണിയെ കൊണ്ട് കോൺഗ്രസ് ഐടി സെല്ലിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നും സൈബർ ടീം ചോദിക്കുന്നു. ഇതുപോലുള്ള പാഴുകളെ വച്ച് ഐ.ടി സെൽ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെൽ പിരിച്ചു വിടുന്നത് ആണ്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടുമെന്നാണ് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ കെ. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ് ഐ.ടി സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ..ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു.

എ. സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് ഐ.ടി സെൽ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെൽ പിരിച്ചു വിടുന്നത് ആണ്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും’

കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റ തലപ്പത്ത് എന്നും പറഞ്ഞു.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കരുത്ത് തെളിയിച്ച ആളാണ് അനില്‍ ആന്റണി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആൻഡ് എഞ്ചിനീയറിങ്ങിലും ബിരുദം നേടി. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും ഇവര്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം എന്ന് തരൂര്‍ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കെ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചത്.

Top