മൂവാറ്റുപുഴയിൽ കുഴൽനാടനെ പിന്തള്ളി ഡോളി കുര്യാക്കോസ്.കല്‍പറ്റയില്‍ സിദ്ധീഖ്, നിലമ്പൂരില്‍ വിവി പ്രകാശ്; ലതികയ്ക്കും വാഴക്കനും സീറ്റില്ല?

ദില്ലി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ തര്‍ക്കവും പൊട്ടിത്തെറികളും രൂക്ഷമാവുകയാണ് . ഹൈക്കമാന്‍ഡിന്‍റെ അധിക ഇടപെടലും ഇത്തവണത്തെ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ‌‌കോൺ​ഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ നേതാക്കള്‍ തമ്മിലുള്ള വാഗ്വാദം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലിനോടും മുല്ലപ്പള്ളിയോടും പൊട്ടിത്തെറിച്ചതായുള്​ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതിനിടയില്‍ തന്നെ ചില മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികകളും പുറത്ത് വന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും മാറ്റമുണ്ടാവുക. ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയായി. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്‌യു നേതാവ് കെ.എം. അഭിജിത്ത്, പൂഞ്ഞാറില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, കൊല്ലം മണ്ഡലത്തില്‍ ബിന്ദു കൃഷ്ണ എന്നിവര്‍ മത്സരിക്കും. 35 ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തര്‍ക്കങ്ങള്‍ പരിഹരിച്ച ഇന്ന് വൈകീട്ടോടെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വലിയ തര്‍ക്കം നിലനിന്നിരുന്ന മണ്ഡലമായ മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനും മാത്യു കുഴൽനാടനും സീറ്റില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. സീറ്റിനായി ഇരു നേതാക്കളും നേരത്തെ മുതല്‍ തന്നെ സജീവമായി രംഗത്തുണ്ടായിരുന്നു. മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനും മാത്യു കുഴൽനാടനും സീറ്റില്ലെന്ന് സൂചന. കത്തോലിക്ക സമുദായം​ഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോളി കുര്യാക്കോസിന്റെ പേരാണ് പരി​ഗണനയിലുള്ളത്.

പാർട്ടി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴയിൽ ജയസാധ്യത ഇല്ലെന്ന നി​ഗമനത്തിലേക്ക് എത്തിയതും പകരം മാത്യു കുഴൽനാടനെ പരി​ഗണിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വന്നതും. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ മാത്യു കുഴൽനാടന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ സാധ്യത ഉയരുകയും ചെയ്തു. പിന്നീട് നടന്ന ചർച്ചകളിൽ ഐ ​ഗ്രൂപ്പ് രം​ഗത്തു വരികയും രമേശ് ചെന്നിത്തല ശക്തമായി ജോസഫ് വാഴയ്ക്കന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. കെ ബാബുവിന് വേണ്ടി എ ​ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ജോസഫ് വാഴയ്ക്കനെ ആ സ്ഥാനത്തേക്ക് പരി​ഗണിക്കണമെന്ന നിർദ്ദേശമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ, ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പട്ടികയിൽ ഒരു വനിതയെ പരി​ഗണിക്കുന്നു എന്നുള്ളതാണ്. ഐ ​ഗ്രൂപ്പ് തന്നെ മുന്നോട്ട് വച്ചിരിക്കുന്ന പേരാണ് ഡോളി കുര്യാക്കോസിന്റേത്. ഇതിനിടെയാണ് സ്ഥാനാർത്ഥി പട്ടികയിൽ വിശദീകരണവുമായി ഹൈക്കമാൻഡ് രം​ഗത്തെത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ​ഗ്രൂപ്പടിസ്ഥാനത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുമ്പോട്ട് വച്ച പേരുകൾ പലതും സർവ്വേയുടെ അടിസ്ഥാനത്തിൽ പിന്തള്ളപ്പെടുന്ന സാഹചര്യവുമുണ്ട്. കേരളത്തിലെ നേതാക്കൾ നൽകുന്ന പേരുകൾ സംബന്ധിച്ച് ചില ഭേദ​ഗതികൾ മാത്രമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും പകരം പേരുകൾ നിർദ്ദേശിക്കുന്നില്ലെന്നുമാണ് ഹൈക്കമാൻഡിന്റെ വിശദീകരണം.

അതേസമയം, വൈക്കം സംവരണ സീറ്റിൽ വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് സൂചന പുറത്തുവന്നു. വൈക്കത്ത് വനിതാ സ്ഥാനാർത്ഥിയാണെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷിൻ്റ സാധ്യത മങ്ങും. മാത്യു കുഴൽനാടനെ ചാലക്കുടിയിലേക്ക് മാറ്റാൻ ആലോചനയുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിലമ്പൂരിൽ വി.വി പ്രകാശിന് സാധ്യതയെന്നാണ് സൂചന. ഇരിക്കൂറിൽ സജീവ് ജോസഫും, സോണി സെബാസ്റ്റ്യനും അന്തിമ പട്ടികയിലുണ്ട്. തരൂരിൽ കെ.എ ഷീബ, തൃശൂരിൽ പദ്മജ വേണുഗോപാൽ, കഴക്കൂട്ടത്ത് ജെ എസ് അഖിൽ എന്നിങ്ങനെയാണ് നിലവിൽ ലഭിക്കുന്ന സൂചന. അതിനിടെ സ്ഥാനാർത്ഥി നിർണയത്തിൽ വിശദീകരണവുമായി ഹൈക്കമാൻഡ് രം​ഗത്തെത്തി. കേരളത്തിലെ നേതാക്കൾ നൽകുന്ന പട്ടികയിൽ നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നതെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി.

ഡോളി ജോസഫ് മൂവാറ്റുപുഴയില്‍ മത്സരിച്ചാല്‍ തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് മത്സരിക്കാന്‍ അവസരം ഒരുങ്ങും. ബാബുവിന് പകരം കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ സൗമിനി ജയിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലയില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി മതിയെന്നാണ് പൊതു ധാരണ. ഇതോടെയാണ് തൃപ്പൂണിത്തുറയിലെ സൗമിനി ജയിന്‍റെ സാധ്യത അടഞ്ഞത്.


കൊയിലാണ്ടിയില്‍ കെപി അനില്‍ കുമാര്‍/എന്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ പേരാണ് ഉള്ളത്. പേരാമ്പ്ര സീറ്റ് ലീഗിന് വിട്ടുകൊടുത്തില്ലെങ്കില്‍ കെഎം അഭിജിത് അവിടെ മത്സരിക്കും. വിട്ടുകൊടുത്താല്‍ അഭിജിത്ത് കോഴിക്കോട് നോര്‍ത്തിലേക്ക് മാറിയേക്കും. ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുമാണ് സാധ്യത ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇരിക്കൂറിൽ കെസി ജോസഫിന് പകരം ആര് എന്ന ചോദ്യത്തില്‍ രണ്ട് പേരുകളാണ് കോണ്‍ഗ്രസിന്‍റെ പട്ടികയില്‍ ഉള്ളത് സജീവ് ജോസഫും സോണി സെബാസ്റ്റ്യനും. ഇരിക്കൂറില്‍ ശക്തമായ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇവിടെ സോണി സെബാസ്റ്റ്യന്റെയും സജീവ് ജോസഫിന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്.

വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ടി സിദ്ധീഖിന്‍റെ പേരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. സിപിഎം സിറ്റിങ് സീറ്റാണെങ്കിലും ജില്ലയില്‍ കോണ്‍ഗ്രസ് ഉറച്ച മണ്ഡലമായിട്ടാണ് കല്‍പ്പറ്റയെ കാണുന്നത്. നേരത്തെ മുസ്ലിം ലീഗും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വയനാട് സീറ്റ് രാഹുല്‍ ഗാന്ധിക്കായി വിട്ടുകൊടുത്തതും ടി സിദ്ധീഖിന് അനുകൂലമാവുകയായിരുന്നു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട മലപ്പുറത്തെ നിലമ്പൂരില്‍ ഡിസിസി അധ്യക്ഷനായ വിവി പ്രകാശനാണ് സാധ്യത. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ പിവി അന്‍വറിനോട് മത്സരിച്ച തോറ്റ ആര്യാടന്‍ ഷൗക്കത്തും സീറ്റിനായി ശക്തമായി രംഗത്തുണ്ട്. ഷൗക്കത്തിന് വേണ്ടി മണ്ഡലത്തിന്‍റെ പല ഭാഗത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ വിജയ സാധ്യത പ്രകാശിനാണെന്നാണ് വിലയിരുത്തല്‍.

വൈക്കം സംവരണ സീറ്റിൽ വൈക്കം സംവരണ സീറ്റിൽ വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന സൂചന പുറത്തുവന്നു. പിആര്‍ സോനയുടെ പേരാണ് പട്ടികയില്‍ ഉള്ളത്. വൈക്കത്ത് വനിതാ സ്ഥാനാർത്ഥിയാണെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷിൻ്റ സാധ്യത മങ്ങും. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയ്ക്ക് തന്നെ സീറ്റില്ലാത്ത സ്ഥിതി വരുന്നത അവരെ എങ്ങനെ ബോധ്യപ്പെടുത്തും എന്നത് വെല്ലുവിളിയാണ്.

മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയാണ് പട്ടികയിലുള്ളത്. പൊന്നായില്‍ എഎം രോഹിത്തു തരൂരില്‍ കെഎ ഷീബയുമാണ് സാധ്യത ലിസ്റ്റിലുള്ളത്. തൃശൂരില്‍ പത്മജ വേണുഗോപാലിന്‍റെ പേര് മാത്രമാണ് ഉള്ളത്. കഴക്കൂട്ടം-ജെ.എസ്.അഖില്‍ ഉദുമ-ബാലകൃഷ്ണന്‍ പെരിയ കൊച്ചി-ടോണി ചമ്മിണി പട്ടാമ്പി- കെ.എസ്.ബി.എ തങ്ങള്‍ കൊടുങ്ങല്ലൂര്‍-സി.എസ്.ശ്രീനിവാസന്‍ എന്നിവരുടെ പേരാണ് ഉള്ളത്. പട്ടാമ്പിയില്‍ സിപി മുഹമ്മദിന്‍റെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി.

Top