പടക്കം പൊട്ടിച്ച് കോണ്‍ഗ്രസ്, താമര വാടി; പ്രമുഖര്‍ക്കും അടി തെറ്റി

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന ആഘാതത്തിലാണ് ബിജെപി. കോണ്‍ഗ്രസാകട്ടെ തിരിച്ചുവരവ് ആഘോഷിക്കുന്ന തിരക്കിലും. ബിജെപി ക്യാമ്പുകളില്‍ മൗനമാണ്, അതേസമയം കോണ്‍ഗ്രസ് ക്യാമ്പുകളും ഓഫീസുകളും ആഘോഷ ലഹരിയിലും. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കോണ്‍ഗ്രസ് വിജയം ആഘോഷിക്കുകയാണ്.

പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ക്ക് വരെ അടിതെറ്റിയത് ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കാരണമെന്തെന്ന് ആലോചിക്കുകയാണഅ നേതാക്കള്‍. ഇതിനിടയില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനവും നടക്കുന്നത് ബിജെപിക്ക് ഇരുട്ടടിയായി. ഏതു വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് നരേന്ദ്രമോഡി മാധ്യമങ്ങളോട് പറഞ്ഞു. ഈ സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരാനുണ്ട്. ഈ വികാരം ഉള്‍ക്കൊണ്ട് അംഗങ്ങള്‍ എല്ലാവരും പെരുമാറുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനഞ്ചു വര്‍ഷം ബി.ജെ.പി ഭരിച്ച മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ അപ്രമാദിത്യം അട്ടിമറിച്ചാണ് കോണ്‍ഗ്രസ് 115 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. 230 സീറ്റുകളില്‍ ബി.ജെ.പി 103 സീറ്റുകളിലും ബി.എസ്.പി എട്ട് സീറ്റുകളിലും മറ്റുള്ളവര്‍ നാലിടത്തുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ബി.ജെ.പിയുടെ പ്രമുഖ മന്ത്രിമാര്‍ എല്ലാംതന്നെ ഇതിനകം പരാജയമറിഞ്ഞുകഴിഞ്ഞു.

വിജയം തനിക്ക് തന്നെയെന്ന് കഴിഞ്ഞ ദിവസം കൂടി ആത്മവിശ്വാസം പ്രകടിപ്പിച്ച നേതാവാണ് ശിവരാജ് സിംഗ് ചൗഹാന്‍.

Top