തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഊന്നുവടിക്കാരുടെയും കേൾവിക്കുറവുള്ളവരുടെയും വസന്തകാലത്തിനു തുടക്കമാകുന്നു .മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായ കമ്മറ്റി ഉടൻ പുനഃസംഘടിപ്പിക്കും എന്നാണു റിപ്പോർട്ടുകൾ .പുതിയ ഭാരവാഹികളെ ഉടൻ തന്നെ നിയമിക്കും എന്നല്ല ഗ്രൂപ്പ് അടിസ്ഥാനത്തിൽ നോമിനേറ്റ് ചെയ്യും എന്നാണു സൂചന .തിരഞ്ഞെടുപ്പ് ഫലം വരുന്നതിനനുസരിച്ച് വീതം വെപ്പ് നടക്കും .പ്രായാധിക്യം കൊണ്ട് ചുറുചുറുപ്പുള്ള കാതുകേൾക്കാനും ,തിമരത്തിന്റെ അസുഖം ഉള്ളവരെയും കൂട്ടി യോചിപ്പിച്ച് പ്രവർത്തന മികവുകാരുടെ കമ്മറ്റിക്കാകും പ്രാമുഖ്യം എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നത് .
എത്ര തല്ലിയാലും നന്നാവില്ല എന്നത് ഇത്തവണയും ശരിയാകും എന്നാണു സൂചന .കെ.വി. തോമസ്, എം.എം. ഹസൻ എന്നിവരിലൊരാളെ എം ഐ ഷാനവാസിന്റെ മരണത്തിലൂടെ ഒഴിവു വന്ന വർക്കിങ് പ്രസിഡന്റാകും .യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ വിജയിച്ചാൽ ആ സ്ഥാനത്തേക്കും പുതിയൊരാളെ നിയമിക്കും .രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഒഴിഞ്ഞ പി.ജെ. കുര്യനെ യുഡിഎഫ് കൺവീനർ ആകുമെന്നാണ് സൂചന .വർക്കിങ് പ്രസിഡന്റുമാരുള്ളതിനാൽ വൈസ് പ്രസിഡന്റുമാരുണ്ടാകില്ല. എം.ഐ. ഷാനവാസിന്റെ ഒഴിവു നികത്തുന്നതിനൊപ്പം വർക്കിങ് പ്രസിഡന്റ് നിരയിലും മാറ്റങ്ങളുണ്ടാകാം. മറ്റു രണ്ടു വർക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷും ലോക്സഭാ സ്ഥാനാർഥികളായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നാൽ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി പൂർത്തിയാക്കുമെന്ന വാഗ്ദാനമാണു സംസ്ഥാന നേതൃത്വം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കു നൽകിയിരിക്കുന്നത്. ഇതു മുന്നിൽ കണ്ടുള്ള ചർച്ചകൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരംഭിച്ചു. എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവരുമായി ആദ്യറൗണ്ട് ചർച്ച പൂർത്തിയാക്കി. വിദേശത്തുള്ള പ്രതിപക്ഷ നേതാവ് 12 ന് രാത്രി തിരിച്ചെത്തും. തിരഞ്ഞെടുപ്പു വിശകലനത്തിനായി 14 ന് കെപിസിസി നേതൃയോഗവും 15 ന് യുഡിഎഫ് നേതൃയോഗവും നിശ്ചയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം പുതിയ ടീമിനായുള്ള ചർച്ച ആരംഭിച്ചെങ്കിലും തിരഞ്ഞെടുപ്പിനു മുമ്പ് അഴിച്ചുപണി ദോഷമേ ചെയ്യൂവെന്ന വിലയിരുത്തലിൽ മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ രാഹുൽഗാന്ധി ഇക്കാര്യത്തിൽ അതൃപ്തി വ്യക്തമാക്കി. കേരളത്തിൽ സംഘടനാപരമായി പാർട്ടിയെ ശക്തമാക്കിയ ശേഷം തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണു നല്ലതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഫലം പുറത്തുവന്നാൽ 15 ദിവസത്തിനകം അഴിച്ചുപണി പൂർത്തിയാക്കാമെന്ന വാക്കു നൽകിയാണ് ഒടുവിൽ കേരളനേതൃത്വം തടിയൂരിയത്. അതുകൊണ്ടു മാത്രമല്ല, പുനഃസംഘടന വൈകരുതെന്നു നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ ഭൂരിപക്ഷം ജില്ലകളിലെയും സംഘടനാ ദൗർബല്യങ്ങൾ നേതൃത്വത്തിനു ബോധ്യമായി. ചില സ്വാധീന മേഖലകളിൽ വരെ തിരഞ്ഞെടുപ്പു ദിവസം ആദ്യാവസാനം ബൂത്തുകളിൽ ഇരിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ടായി. ഈ സ്ഥിതിയാണു തുടരുന്നതെങ്കിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ലഭിക്കാനിടയുള്ള തിരിച്ചടിയെക്കുറിച്ചുള്ള ആധി ഇപ്പോൾ തന്നെ കോൺഗ്രസ് കേന്ദ്രങ്ങളിലുയരുന്നുണ്ട്.
തിരഞ്ഞെടുപ്പു ഫലത്തിന്റെ കൂടി അടിസ്ഥാനത്തിൽ പുതിയ ഭാരവാഹിനിര അന്തിമമാക്കാമെന്ന ധാരണയാണ് ആദ്യറൗണ്ട് ചർച്ചകളിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ കരട് ഭാരവാഹിപ്പട്ടികയ്ക്ക് ഏതാണ്ടു രൂപമായിരുന്നുവെങ്കിലും അതേപടി എടുക്കില്ല. തിരഞ്ഞെടുപ്പു രംഗത്തു കാര്യക്ഷമമായി പ്രവർത്തിക്കാത്തവരും പരാതികൾക്കിടയാക്കിയവരും പുറത്താകും. ചില മണ്ഡലങ്ങളിലെ ജനവിധിയും നിർണായകമാകും.