കത്തോലിക്കാ സഭയെ ആന്റണി തഴഞ്ഞെന്ന് ആരോപണം .ആന്റണിയെ വെട്ടാന്‍ ആന്റണി ഗ്രൂപ്പ് .. ഡി.സി.സി. പ്രസിഡന്റുമാരെ നിര്‍ദേശിച്ചത്‌ എ.കെ.ആന്റണി

ന്യുഡല്‍ഹി :കേരളത്തില്‍ പുതിയ 14 ഡി.സി.സി പ്രസിഡണ്ടുമാരെ നിര്‍ദേശിച്ചത് എ.കെ ആന്റണി .ആന്റണി തന്നെ ആന്റണി ഗ്രൂപ്പിനെ വെട്ടി നിരത്തി .ആന്റണിയെ വെട്ടാന്‍ കേരളത്തിലെ ആന്റണി ഗ്രൂപ്പ് തന്ത്രം മെനഞ്ഞുതുടങ്ങി.കടുത്ത നഷ്ടം ഉമ്മന്‍ ചാണ്ടിക്കു തന്നെ എന്ന വിലയിരുത്തലാണ് കേരളത്തിലെ ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിനു ഷീണമായിരിക്കുന്നത് .ഐ ‘ഗ്രൂപ്പിന് ആധിപത്യം കിട്ടി എന്നും രമേശ് ചെന്നിത്തല ശക്തനായി എന്നും പറഞ്ഞ് ആവേശം കൊള്ളുന്ന ഐ ‘ഗ്രൂപ്പിനും അവകാശപ്പെടാന്‍ ഒന്നുമില്ല .ചെന്നിത്തലക്കു കിട്ടിയതോ വെറും ഒരു ഡി.സി.സി പ്രസ്സിഡണ്ടുമാത്രം .ഡി.സി.സി പ്രസിഡണ്ടുമാരില്‍ അവസാന റൗണ്ടില്‍ പേരു നിര്‍ദേശിച്ചത്‌ എ.കെ. ആന്റണി തന്നെയാണ്. കേരളത്തില്‍ ആദ്യമായാണ്‌ ഹൈക്കമാന്‍ഡ്‌ നേരിട്ട്‌ ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നത്‌.എല്ലാ ഗ്രൂപ്പുകളെയും ആന്റണി നിഷ്‌പ്രഭരാക്കി. കാലങ്ങളായി നിലനിന്ന ഗ്രൂപ്പു സമവാക്യങ്ങളെ തകര്‍ത്ത്‌ നടത്തിയ നിയമനം എ’ ഗ്രൂപ്പിന്റെ ശക്‌തമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. തല്‍ക്കാലം പരസ്യമായി പ്രതികരിക്കാതെ അവസരം ലഭിക്കുമ്പോള്‍ തിരിച്ചടിക്കാനുള്ള തയാറെടുപ്പിലാണ്‌ എ ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ ചാണ്ടിയെ പിന്തുണക്കുന്നവരും .

ആന്റണിയുടെ പേരിലുള്ള എ ഗ്രൂപ്പിനായി ഉമ്മന്‍ചാണ്ടി ശക്‌തരായ ഗ്രൂപ്പു വക്‌താക്കളുടെ പേരുകളാണ്‌ നല്‍കിയത്‌. ഇതില്‍ പി.സി. വിഷ്‌ണുനാഥും ഡീന്‍ കുര്യാക്കോസും നിര്‍ദയം തഴയപ്പെട്ടത്‌ എ. ഗ്രൂപ്പിന്‌ തിരിച്ചടിയായി. ഐ ഗ്രൂപ്പ്‌ എട്ടു ഡി.സി.സി. പ്രസിഡന്റുമാരെ അവകാശവാദം ഉന്നയിക്കുമ്പോഴും രമേശ്‌ ചെന്നിത്തലയുടെ നോമിനികള്‍ ഏറെയൊന്നുമില്ല. എം. ലിജു മാത്രമാണ്‌ ചെന്നിത്തലയുടെ ഉറ്റഅനുയായി. കണ്ണൂരില്‍ സതീശന്‍ പാച്ചേനി കെ. സുധാകരന്റെ നോമിനിയാണ്‌.ഇടുക്കിയില്‍ ഇബ്രാഹികുട്ടി കല്ലാര്‍ പത്മജയുടെ നോമിനിയും. പാലക്കാട്ടെ വി.കെ. ശ്രീകണ്‌ഠന്‍ കെ. മുരളീധരന്‍ പക്ഷക്കാരനാണ്‌.congress flags -r
പ്രസിഡന്റുമാര്‍ എ,ഐ ഗ്രൂപ്പുകളും സുധീരപക്ഷവും എന്ന രീതിയില്‍ അവകാശപ്പെടുമ്പോഴും ആന്റണിയുമായി ബന്ധം പുലര്‍ത്തിയവര്‍ തന്നെയാണ്‌ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ എത്തിയത്‌.14 ഡി.സി സി പ്രസിഡണ്ടുമാരില്‍ കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റ്‌ ഹക്കീം കുന്നേല്‍ ഒഴികെയുള്ളവര്‍ എല്ലാം ഉമ്മന്‍ ചാണ്ടിയും സുധീരനും ചെന്നിത്തലയും നല്‍കിയ പട്ടികയില്‍ നിന്നുളളവരാണ്‌. കാസര്‍ഗോട്ടെ പ്രസിഡന്റ്‌ ഹൈക്കമാന്‍ഡിന്റെ നേരിട്ടുളള നോമിനിയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്റണിയുടെ ഇടപെടലാണ്‌ ങ്ങനെ ഒരു ലിസ്റ്റ് പുറത്റ്റുവരാന്‍ കാരണമായത് എന്നും പുതിയ ലിസ്റ്റ് ആന്റണിയുടെ തീരുമാനത്തിനു മാത്രം വിലകല്‍പ്പിച്ചുമാത്രമാണെന്നും എ ഗ്രൂപ്പിന്റെയും ഐ. ഗ്രൂപ്പിന്റെയും നിലപാട്‌.ഗ്രൂപ്പുകള്‍ നല്‍കിയ പേരുകളില്‍ നിന്ന്‌ ആന്റണി നിര്‍ദേശിച്ചവരെയാണു രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്‌. മുതിര്‍ന്ന നേതാവായ അദ്ദേഹവുമായി കൂടിയാലോചന നടത്തിയാണ്‌ ഗ്രൂപ്പുകള്‍ ശിപാര്‍ശ ചെയ്‌തവരില്‍ നിന്നു പുതിയ പ്രസിഡന്റുമാരെ നിശ്‌ചയിച്ചത്‌.സാമുദായിക സമവാക്യം പാലിച്ചതിനൊപ്പം അതു പരിഗണനാ വിഷയമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ്‌ ചെന്നിത്തലയോടും വി.എം.സുധീരനോടും ഡി.സി.സി. പ്രസിഡന്റുമാരാകാന്‍ യോഗ്യതയുളളവരുടെ പേര്‌ വിവരം എഴുതി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.RC+OC face 2 face-dih news

പട്ടികയില്‍ പേര്‌ ഉള്‍പ്പെട്ടവരെല്ലാവരും തന്നെ കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക്‌ എ.കെ. ആന്റണി ആണെന്ന്‌ അറിയാവുന്നതിനാല്‍ അദ്ദേഹത്തെയും സമീപിച്ചിരുന്നു. കടുത്ത ഗ്രൂപ്പുകാരെന്ന്‌ അവകാശപ്പെടുന്നവര്‍ അധ്യക്ഷ സ്‌ഥാനത്ത്‌ വിരലിലെണ്ണാവുന്നവരേയുള്ളു. കോഴിക്കോട്ടെ ടി. സിദ്ദിഖും കോട്ടയത്തെ ജോഷി ഫിലിപ്പും മാത്രമാണ്‌ ശക്‌തരായ ഗ്രൂപ്പു വക്‌താക്കള്‍. മറ്റുള്ളവരെല്ലാം തന്നെ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നവരാണെങ്കിലും പരസ്യമായ ഗ്രൂപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നും കാലങ്ങളായി വിട്ടു നില്‍ക്കുന്നവരാണ്‌. എല്ലാഗ്രൂപ്പുകളും നല്‍കിയ പേരുകള്‍ ശക്‌തരായ വക്‌താക്കളുടേതായിരുന്നു.

സാമുദായിക പരിഗണന നല്‍കി എന്ന് നേതൃത്വം വാദിക്കുമ്പോഴും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ പാടേ അവഗണിച്ചു എന്നത് എ.കെ ആന്റണിക്ക് എതിരായി വികാരം ശക്തിപ്പെടുകയാണ്.കത്തോലിക്കരെ വെട്ടിനിരത്തിയതിന്റെ പിന്നില്‍ ആന്റണിയാണെന്നും സഭ വിശ്വസിക്കുന്നു.എന്നും സഭക്ക് എതിരായി നിലകൊണ്ടു എന്നും എന്നും കത്തോലിക്ക സഭക്ക് എതിരെ നില്‍ക്കുന്നു എന്ന ആരോപണം ഉള്ള എ.കെ ആന്റണി കത്തോലിക്ക സഭാംഗങ്ങളെ വെട്ടിനിരത്തി എന്നും ആരോപണം ഉണ്ട്.എന്നും കോണ്-ഗ്രസിനൊപ്പം നില്‍ക്കുന്ന സമുദായത്തെ കോണ്-ഗ്രസ് പട്ടികയില്‍ നിന്നും അവഗണിച്ചു എന്നും ആരോപണം ഉണ്ട്.കത്തോലിക്കന്‍ എങ്കിലും സഭയുമായി ആന്റണി ബന്ധമില്ലാ എന്നും സഭക്ക് എതിരാണെന്നും ആന്റണിക്ക് എതിരെയുള്ള ആരോപണം ആണ് .സഭയെ കുറച്ചു കാട്ടുന്നതിനാണ് കത്തോലിക്കാ -സുറിയാനി സീറോ മലബാര്‍ സഭക്കാരെ തഴഞ്ഞതെന്നും ആരോപിക്കുന്നു.ഇതിന്റെ പ്രതിഭലനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഇടുക്കിയില്‍ നിന്നും മറ്റ് കത്തോലിക്കാ മുന്‍തൂക്കമുള്ള പ്രദേശത്തുനിന്നും കോണ്ഗ്രസിന് എതിരായ വികാരം ഉയരുമെന്നും സൂചനയുണ്ട്.ജാതിമത പരിഗണനയും ഗ്രൂപ്പ് സമവാക്യങ്ങളും നോക്കി കേരളത്തിലെ ഡിസിസി പുനസംഘടന നടത്തിയപ്പോള്‍ തങ്ങളെ തഴഞ്ഞതായി ആരോപിച്ചു സീറോ മലബാര്‍ സഭ പ്രതിഷേധവുമായി രംഗത്ത് എത്തുന്ന സമയം വിദൂരമല്ല .

Top