കൊച്ചി:തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു. തനിക്കെതിരെമുള്ള എഐ വിഭാഗത്തിന്റെ നീക്കത്തില്‍ എഐസിസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ച് മുല്ലപ്പള്ളി. അതേസമയം കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം വെള്ളിയാഴ്ച നടക്കും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതേസമയം അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല.
ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.അതേസയം സമൂലമായ ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല ഞാന്‍ പറയുന്നത്.കോണ്‍ഗ്രസില്‍ താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണ്. കോണ്‍ഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികള്‍ വളരെ ദുര്‍ബലമാണ് എന്നതാണ് സത്യാവസ്ഥ. ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുന്ന നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തെരഞ്ഞെടുപ്പ് ഫലമാണിതെന്നും അതിനാല്‍ തന്നെ അവിച്ചുപണി എത്രയും വേഗം നടക്കമമെന്നും കെ.സി. ജോസഫ് പറഞ്ഞു.