വേണുഗോപാൽ ഗ്രൂപ്പും ശക്തമാകുന്നു!!പഴയ ബിജെപി നേതാവ് ‘മോഹന്‍ ശങ്കര്‍ തന്‍റെ നോമിനിയെന്ന് മുല്ലപ്പള്ളി !!നേതാക്കൾക്ക് എല്ലാം വീതം കിട്ടി.വയലാർ രവിയുടെ കുഴൽനാടനും,സുധാകരന്റെ സുരേന്ദ്രനും പട്ടികയിൽ !പട്ടികയ്ക്ക് ഗ്രൂപ്പ് നിറം മാത്രം.കോൺഗ്രസിൽ ഗ്രൂപ്പ് പോര് തുടങ്ങി !

കൊച്ചി:പഴയ ബിജെപി നേതാവായിരുന്ന മോഹൻ ശങ്കർ കെപിസിസി വൈസ് പ്രസിഡന്റ് ആയി വന്നതിനെതിരെ രൂക്ഷമായ എതിർപ്പാണ് കോൺഗ്രസുകാർക്കിടയിൽ ഉണ്ടായിരിക്കുന്നത് .പുറത്ത് വിട്ട ഭാഗിക പട്ടികയിൽ പോലും നേതാക്കളുടെയും ഗ്രൂപ്പുകളുടെയും നോമിനികൾ മാത്രമാണ്
കെപിസിസി വൈസ്പ്രസി‍ഡന്‍റായ മോഹന്‍ ശങ്കര്‍ തന്‍റെ നോമിനെയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആര്‍.ശങ്കറിന്റെ മകനെ ചുമതലയേല്‍പ്പിക്കുന്നതില്‍ അഭിമാനം എന്നും മുല്ലപ്പള്ളി , എതിര്‍പ്പ് പാര്‍ട്ടി വേദിയില്‍ പറയണം. പാര്‍ട്ടി വിട്ടവരെപ്പോലും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും കെ.മുരളീധരനെ ഉന്നംവച്ച് മുല്ലപ്പള്ളി പറഞ്ഞു.2006ല്‍ കൊടുങ്ങല്ലൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന മോഹന്‍ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയ മുല്ലപ്പള്ളിയുടെ നടപടി വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് സമ്മർദങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്ന കെപിസിസിയുടെ പുതിയ പട്ടികയിൽ ഗ്രൂപ്പിനു പുറത്തുള്ള ചില നേതാക്കളുടെ നോമിനികളും ഇടംകണ്ടു. മത–സാമുദായിക സന്തുലിതത്വം പാലിച്ചുവെന്നു നേതൃത്വം അവകാശപ്പെടുന്നു. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പട്ടികയിൽ ഏറിയ പങ്കും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന ഐ–എ വിഭാഗങ്ങളിൽപ്പെട്ടവർ തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ നിരയും ശ്രദ്ധേയം.കേരളത്തിൽ കെ സിവേണുഗോപാലിനെ പിന്തുണക്കുന്ന ഗ്രൂപ്പും ശക്തമാകുന്നതായിട്ടാണ് പട്ടികയിലെ പ്രതിഫലിക്കുന്നത് .വൈസ് പ്രസിഡന്റ് പട്ടികയിൽ സി.പി. മുഹമ്മദും മുൻമുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകൻ മോഹൻ ശങ്കറും ഉൾപ്പെട്ടത് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുംപിടിത്തത്തിലാണ്. ആദ്യപട്ടികയിൽ ഇല്ലാതിരുന്ന ശരത്ചന്ദ്രപ്രസാദിനും തുണയായത് കടുത്ത സമ്മർദം. മൺവിള രാധാകൃഷ്ണനുവേണ്ടി നിർബന്ധം പിടിച്ചത് കൊടിക്കുന്നിൽ സുരേഷ്.


കെ.പി.സി സി ഭാരവാഹിപട്ടികയില്‍ അന്‍പത് വയസിന് താഴെയുള്ളത് വെറും ആറുപേര്‍. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് ഭാരവാഹികളായുള്ളത്. പി.സി വിഷ്ണുനാഥ്,ടി.സിദ്ദിഖ്,ജ്യോതികുമാര്‍ ചാമക്കാല, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍,ഡി.സോന എന്നിവരാണ് അന്‍പത് വയസിന് താഴെയുള്ളവര്‍. ഇതില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നുള്ളത് സി.ആര്‍ മഹേഷും സോനയും മാത്രം.

സെക്രട്ടറിമാരായിരുന്ന ജ്യോതികുമാര്‍ ചാമക്കാല, പഴകുളം മധു, എം.എം നസീര്‍,കെ. പ്രവീണ്‍കുമാര്‍,മണക്കാട് സുരേഷ്, ഷാനവാസ് ഖാന്‍,ജി.രതികുമാര്‍, ജെയിസന്‍ ജോസഫ്, അബ്ദുള്‍ മുത്തലിബ്,വി.എ കരീം,ടി.എം സക്കീര്‍ ഹുസൈന്‍,സി.ചന്ദ്രന്‍ എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം കിട്ടി.ജനറൽ സെക്രട്ടറിമാരിൽ ജോൺസൺ ഏബ്രഹാം, ടോമി കല്ലാനി, മണക്കാട് സുരേഷ് എന്നിവർക്കായുള്ള വി.എം.സുധീരന്റെ സമ്മർദം ഫലം കണ്ടു. പി.സി.ചാക്കോയുടെ ഏക നോമിനിനിയാണു ഡി.സുഗതൻ. വയലാർ രവിയുടെ പട്ടികയിലാണു മാത്യു കുഴൽനാടൻ വന്നത്.ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കൊപ്പം കെ.സി. വേണുഗോപാലിന്റെ പിന്തുണ പഴകുളം മധു, പി.എം. നിയാസ്, സജീവ് മാറോളി, എ.തങ്കപ്പൻ എന്നിവരെ സഹായിച്ചു. എംപിമാരുടെ സമ്മർദമാണ് കെ.പ്രവീൺകുമാർ (കെ. മുരളീധരൻ), രാജേന്ദ്ര പ്രസാദ് (കൊടിക്കുന്നിൽ സുരേഷ്), ജി.രതികുമാർ (രാജ്മോഹൻ ഉണ്ണിത്താൻ), കെ.സുരേന്ദ്രൻ (കെ.സുധാകരൻ) എന്നിവർക്കു തുണയായത്. വി.എ കരീമിനായി ആര്യാടൻ മുഹമ്മദ് നിലകൊണ്ടു. ഗ്രൂപ്പുകൾ തഴഞ്ഞ കെ.പി.അനിൽകുമാറിനു താങ്ങായതു മുല്ലപ്പള്ളിയുടെ പിന്തുണ.

റോയ് കെ.പൗലോസ്, ടോമി കല്ലാനി, ഒ.അബ്ദുറഹ്മാൻകുട്ടി എന്നിവരാണു കെപിസിസി നേതൃനിരയിലേക്കു മാറിയ മുൻഡിസിസി പ്രസിഡന്റുമാർ. 13 ജോയിന്റ് സെക്രട്ടറിമാർക്കു സെക്രട്ടറിമാരായി പ്രമോഷൻ ലഭിച്ചു. പട്ടികയ്ക്കു യുവത്വമുണ്ടോയെന്നു ചോദിച്ചാൽ 50 വയസ്സിൽ താഴെയുള്ള 7 പേർ അതിലുണ്ട്.വി.എം സുധീരന്റ നോമിനിയായി ജോണ്‍സണ്‍ ഏബ്രഹാമും പി.സി ചാക്കോയുടെ നോമിനിയായി ഡി.സുഗതനും പട്ടികയില്‍ ഇടം പിടിച്ചു. ന്യൂനപക്ഷ സെല്‍ സംസ്ഥാന ചെയര്‍മാന്‍ കെ.കെ കൊച്ചുകൊച്ചു മുഹമ്മദാണ് ട്രഷറര്‍.അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെനാളായ നേതൃനിരയില്‍ നിന്ന് വിട്ടുനിന്ന സി.പി മുഹമ്മദ് വൈസ് പ്രസി‍ഡന്റായി തിരികെയെത്തി. ജനറല്‍ സെക്രട്ടറിമാരില്‍ ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും പത്തുപേര്‍ വീതമുണ്ട്.

Top