കൊച്ചി:തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഗ്രുപ്പ് നേതാക്കൾക്ക് ഉറക്കം നഷ്ടപ്പെടുകയാണ് .മുല്ലപ്പള്ളി തൽസ്ഥാനത്ത് ഇരിക്കുന്നത് പ്രധാന ഗ്രുപ്പ് നേതാക്കൾക്ക് ദഹിക്കുന്നില്ല .സുധീരനെ ചാടിച്ചപോലെ പുകച്ച് ചാടിക്കുകയാണ് ലക്‌ഷ്യം .മുഖ്യമന്ത്രി കസേര ലക്‌ഷ്യം വെക്കുന്ന ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടങ്ങിയ ഗ്രുപ്പ് നേതൃത്വങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രനെ ഭയക്കുന്നു എന്നാണ് കോൺഗ്രസുകാർക്കിടയിലെ അടക്കം പറച്ചിൽ .മുല്ലപ്പള്ളിക്ക് പിന്നിൽ ഭാവി മുഖ്യമന്ത്രിയായി കോൺഗ്രസിലെ രണ്ടാമനായി വിലസുന്ന കെ.സി വേണുഗോപാൽ ആണെന്നതും ചിലരെ അലോസരപ്പെടുത്തുന്നു എന്നാണ് അണിയറ റിപ്പോർട്ട്.
അടുത്ത ഭരണം കിട്ടില്ലായെന്നറിയാമെങ്കിലും അവസരം കിട്ടിയാൽ മുല്ലപ്പള്ളിയെ മുഖ്യമന്ത്രി ആക്കുകയും പിന്നാലെ ആ കസേരയിൽ എത്തുകയുമാണ് വേണുഗോപാലിന്റെ ലക്‌ഷ്യം എന്നതുമാണ് കോൺഗ്രസുകാർ പാടി നടക്കുന്നത് .ഗ്രൂപ്പ് നേതാക്കളെ മാനിക്കാതെ കെ.പി. അനില്‍കുമാറിനു സംഘടനാച്ചുമതല നല്‍കിയതിനെ ചൊല്ലിയാണിപ്പോൾ ഗ്രൂപ്പു പോര് തകർക്കുന്നത് .
ഇരു ഗ്രൂപ്പുകളും എതിര്‍ത്ത കെ.പി. അനില്‍കുമാറിനു സംഘടനാച്ചുമതല നല്‍കിയതു മുല്ലപ്പള്ളിയുടെ ധീരനിലപാടായി വിലയിരുത്തപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ വിദേശമലയാളി സംഘടനാച്ചുമതലയ്ക്കായുള്ള പോര് അതിശക്തമായി .പണം കായ്ക്കുന്ന പദവിയായ ആ സ്ഥാനത്തിന് രണ്ട് ഗ്രൂപ്പില്‍നിന്നായി മൂന്ന് പ്രമുഖരാണുള്ളത് .
പത്തനംതിട്ടയില്‍ നഗരസഭാധ്യക്ഷനും ഡി.സി.സി. െവെസ് പ്രസിഡന്റുമായ സുരേഷ്‌കുമാറിനെ പരിഗണിക്കാതെ, റിങ്കു ചെറിയാനെ പരിഗണിച്ചെന്നാണു മറ്റൊരു പരാതി. തൃശൂര്‍ ജില്ലയില്‍ തര്‍ക്കം രൂക്ഷമാണ്. പ്രവാസി വ്യവസായിയുടെ മകന്റെ നിര്‍ദേശപ്രകാരം ജോണ്‍ ഡാനിയലിനെയും ഉന്നതനേതാവിന്റെ ബന്ധുവിന്റെ ആവശ്യപ്രകാരം സനീഷ്‌കുമാറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ജില്ലയില്‍ പാര്‍ട്ടിക്കും ഗ്രൂപ്പിനും വേണ്ടി കഷ്ടപ്പെട്ടവരെ തഴഞ്ഞെന്നാണ് എ ഗ്രൂപ്പിലെ പൊതുവികാരം.
ഐ ഗ്രൂപ്പിലും കാര്യങ്ങള്‍ പന്തിയല്ല. ഒരു മുതിര്‍ന്നനേതാവിനെതിരേ കോഴയാരോപണം വരെ ഉയര്‍ന്നത് ഗ്രൂപ്പിലെ തമ്മിലടിയുടെ ഫലമായാണ്. കേരളാ കോണ്‍ഗ്രസി(എം)ലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതാണു യു.ഡി.എഫിനു മുന്നിലുള്ള വെല്ലുവിളി. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തര്‍ക്കം സംബന്ധിച്ചു കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം തങ്ങളെ അറിയിക്കേണ്ടതില്ലെന്നാണ് ഉടക്കിനില്‍ക്കുന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യവും ഇന്നു കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയാകും.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് െഹെക്കമാന്‍ഡിനു സമര്‍പ്പിച്ച പട്ടികയ്‌ക്കെതിരേ പ്രതിഷേധം തുടരുകയാണ്. അഞ്ച് ജനറല്‍ സെക്രട്ടറിമാരെക്കൂടി നിയമിക്കാന്‍ മറ്റൊരു പട്ടികയും നല്‍കിയിട്ടുണ്ട്. എ ഗ്രൂപ്പിനു മലപ്പുറത്തുനിന്നു ജനറല്‍ സെക്രട്ടറിയുണ്ടെങ്കിലും അതേ ജില്ലക്കാരനായ മുഹമ്മദ്കുഞ്ഞിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരന്‍കൂടിയായ പി.എ. സലീമും കൂട്ടരും കടുത്ത അതൃപ്തിയിലാണ്.