ന്യൂഡല്‍ഹി :ഉമ്മൻ ചാണ്ടി കോൺഗ്രസിൽ നിന്നും പുറത്തേക്ക് .പീഡനക്കേസിൽ പ്രതിയാക്കപ്പെടുന്ന ഉമ്മൻ ചാണ്ടി തന്നെ പിന്തുണക്കാത്തതിൽ അതൃപ്തനാനുപോലും . രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയതായാണ് സൂചന . ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ നിലപാടിലല്ല ആന്റണി . സ്ഥിരം നമ്പരുപോലെ നടപടി ഉണ്ടായാല്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിടുമെന്ന ഭീഷണിയും ഉയർത്തി ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഊരാക്കുടുക്കിലായ ഉമ്മന്‍ ചാണ്ടിക്കു പൂര്‍ണപിന്തുണ നല്‍കാന്‍ രാഹുല്‍ തയാറായില്ല.നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു മുമ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് കേരളത്തിലെ രാഷ്ട്രീയസാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് രാഹുലിനു നല്‍കിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു നേതാക്കളും ഉമ്മന്‍ ചാണ്ടിയെ കണ്ണുംപൂട്ടി ന്യായീകരിക്കാന്‍ തയാറായില്ല. സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടണമെന്നാണു തീരുമാനമെങ്കിലും പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടി ഒറ്റപ്പെടുന്നതിന്റെ സൂചനയായിരുന്നു ഹൈക്കമാന്‍ഡിന്റെ പ്രതികരണം.
കേസില്‍ ഉള്‍പ്പെട്ടവര്‍ ഏറെയും എ ഗ്രൂപ്പുകാരാണെങ്കിലും കേസ് പാര്‍ട്ടിയുടെ അടിത്തറയിളക്കുമെന്നതിനാല്‍ ഒന്നിച്ചുനില്‍ക്കാമെന്ന നിലപാടാണു രമേശ് സ്വീകരിച്ചത്. എന്നാല്‍, അദ്ദേഹവും ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷനേതൃസ്ഥാനം കൈക്കലാക്കിയ രമേശ്, അടുത്തതവണ മുഖ്യമന്ത്രിക്കസേരയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരോപണവിധേയരായ എം.എല്‍.എമാരെ മാറ്റിനിര്‍ത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടിയോടുള്ള അകല്‍ച്ച ഇന്നത്തെ ചര്‍ച്ചയിലും പ്രകടമായെന്നാണു സൂചന. കേസിനെ രാഷ്ട്രീയമായും നിയമപരമായും തനിച്ചു നേരിടുമെന്നാണു ചര്‍ച്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഹുലിന്റെ പിന്തുണയുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ല.
ബലാത്സംഗക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത സോളാര്‍ കേസില്‍ ഇത്രയധികം മുതിര്‍ന്നനേതാക്കള്‍ കുടുങ്ങിയതു ദേശീയതലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന ആശങ്ക രാഹുല്‍ മറച്ചുവച്ചില്ല. കേരളത്തിലെ വിഷയങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം സജീവമായി ഇടപെടുന്ന സാഹചര്യത്തില്‍ സോളാര്‍ കേസും ദേശീയതലത്തില്‍ ചര്‍ച്ചയാക്കും. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണമടക്കം സജീവമാക്കി, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലടക്കം രാഹുല്‍ പോര്‍മുഖം തുറന്നിരിക്കേ സോളാര്‍ കേസ് എതിരാളികള്‍ക്ക് ആയുധമാകുമെന്നാണു ഹൈക്കമാന്‍ഡിന്റെ ആശങ്ക.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി, വി.ഡി. സതീശന്‍ എന്നിവരുമായാണ് ഒന്നിച്ചും ഒറ്റയ്‌ക്കൊറ്റയ്ക്കും രാഹുല്‍ ചര്‍ച്ച നടത്തിയത്. സോളാര്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു കാര്യകാരണങ്ങള്‍ നിരത്തി ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്ന സൂചനയല്ല രാഹുല്‍ നല്‍കിയത്.