ശ്രീനഗർ : രാജ്യതാല്പര്യത്തേക്കാൾ രാജ്യം ഭരിക്കുന്ന മോദിയെ വെറുക്കുന്ന കോൺഗ്രസ് നേതാക്കൾ ചൈനക്ക് അനുകൂലമായി പ്രതികരിച്ച് രാജ്യ വിരുദ്ധമായ ഫോൺ സംഭാഷണം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ലഡാക്കിലെ കോൺഗ്രസ് നേതാവും കൗൺസിലറുമായ സാക്കിർ ഹുസ്സൈനാണ് അറസ്റ്റിലായത്. ഇന്ത്യ- ചൈന സംഘർഷത്തെക്കുറിച്ച് സുഹൃത്തിനോട് സംസാരിക്കവേയാണ് സാക്കിർ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്ന ഫോൺ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ലഡാക്ക് ചൈന ആക്രമിച്ച് പിടിച്ചെടുക്കുമെന്നും ആയിരം കഷ്ണങ്ങളായി മുറിക്കുമെന്നുമൊക്കെയായിരുന്നു ഹുസ്സൈൻ ഫോണിൽ സംസാരിച്ചത്. ഇന്ത്യൻ സൈന്യത്തെ അപമാനിച്ച് നിരവധി പരാമർശം നടത്തിയ ഇയാൾ ചൈനീസ് സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ധീര സൈനികർ വീരമൃത്യു വരിച്ച വാർത്ത പുറത്തുവന്നപ്പോഴായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം.ചൈന ലഡാക്ക് പിടിച്ചടക്കിയാൽ മോദി തോൽക്കുമെന്നും ഇയാൾ പറഞ്ഞു. ഇരുനൂറിലധികം ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം വധിച്ചുവെന്നും ഇയാൾ ഫോണിലൂടെ പറയുന്നുണ്ട്.
ഫോൺ സംഭാഷണം വൈറലായതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഫോൺ സംഭാഷണം വ്യക്തിപരമാണെന്നായിരുന്നു കോൺഗ്രസ് നിലപാട്.