ന്യൂഡൽഹി : മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ! സർക്കാരിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പി പാളയത്തിലേക്ക് പോയ എട്ട് എം.എൽ.എമാരിൽ ഒരാൾ രാജി വച്ചു. വിമത എംഎല്‍എ ഹര്‍ദീപ് സിംഗ് ദാങ് രാജിവെച്ചിരിക്കുകയാണ്. ബിജെപിയുടെ കുതിരക്കച്ചവടം അവസാനിച്ചു എന്ന കരുതിയിരിക്കുമ്പോഴാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതേസമയം ഹര്‍ദീപ് സിംഗിന്റെ രാജിക്കത്ത് ഇതുവരെ സെക്രട്ടറിയേറ്റിന് ലഭിച്ചിട്ടില്ല. നേരത്തെ മധ്യപ്രദേശിലേക്ക് മടങ്ങാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു ഹര്‍ദീപ് സിംഗ്.ബി.ജെ.പി റിസോർട്ടിലേക്ക് മാറ്റിയ എം..എൽ..എമാരിൽ ഒരാളായ ഹർദീപ് സിംഗ് ആണ് രാജിവച്ചത്. ഇദ്ദേഹം രാജിക്കത്ത് നൽകിയതായി അറിയിച്ചു.
6 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരുന്ന കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമരയ്ക്കു ബിജെപി തുടക്കമിട്ടെന്ന അഭ്യൂഹങ്ങൾ പരന്നതിനു പിന്നാലെയാണ് എട്ട് എം.എൽ.എമാർ അപ്രത്യക്ഷരായത്.. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആഡംബര ഹോട്ടലിൽ അവരെ ഒളിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നെങ്കിലും ബി.ജെ.പി നിഷേധിച്ചു.
8 എംഎൽഎമാരിൽ ഒരു കോൺഗ്രസ് അംഗവും സ്വതന്ത്രനുമൊഴികെ 6 പേർ വൈകിട്ടു ഭോപാലിൽ തിരിച്ചെത്തിയെന്നും സർക്കാരിനു ഭീഷണിയില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു, ഇവരിൽ തിരികെവരാതിരുന്ന കോൺഗ്രസ് എം.എൽ.എയായ ഹർദീപ് സിംഗാണ് രാജിവച്ചത്. ബി.ജെ.പിയിലെ ഏതാനും എം.എ.ൽഎമാർ കോൺഗ്രസുമായി സമ്പർക്കത്തിലാണെന്നു കമൽനാഥും വെളിപ്പെടുത്തിയിരുന്നു.
ഹര്‍ദീപ് സിംഗിനെ ബിജെപി നേതാക്കള്‍ കടത്തി കൊണ്ടുപോയതാണെന്ന് കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാരുടെ കൂട്ടത്തിലും ഇയാളുണ്ടായിരുന്നു. ബംഗളൂരുവിലേക്കോ ചികമംഗളൂരുവിലേക്കോ ബിജെപി ഹര്‍ദീപ് സിംഗിനെ മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിട്ടും ഇയാള്‍ തിരികെ പോവാന്‍ തയ്യാറായിരുന്നില്ല. എംഎല്‍എമാരായ ബിസാഹുലാല്‍ സിംഗ്, രഞ്ജു രാജ് കന്‍സാന, സ്വതന്ത്ര എംഎല്‍എ താക്കൂര്‍ സുരേന്ദ്ര സിംഗ്, എന്നിവരെ കുറിച്ചും യാതൊരു വിവരവുമില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അതേസമയം വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും അതേപോലെ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണിത്. മന്ദ്‌സോറിലെ സുവസ്ര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഹര്‍ദീപ് സിംഗ്.