തെരുവിൽ പോർവിളിക്കുന്ന കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് തുടരാൻ സാധിക്കാത്ത സാഹചര്യം: കെ.ആർ രാജൻ

പുതുപ്പള്ളി: മൂന്നും നാലും ഗ്രൂപ്പുകൾ കൂടി തെരുവിൽ പോർവിളി മുഴക്കിയതോടെ കോൺഗ്രസ്സിൽ ആത്മാഭിമാനമുളളവർക്കു തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും, യഥാർത്ഥ കോൺഗ്രസ് സംസ്‌കാരമുള്ളവരെ എൻ.സി.പി യിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും എൻ.സി.പി സംസ്ഥാന ജനറൽസെക്രട്ടറി കെ.ആർ. രാജൻ പറഞ്ഞു.

പുതുപ്പള്ളിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് ചേർന്നവരെ ഷാളണിയിച്ച് എൻ.സി.പി യിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കെ.ആർ. രാജൻ .
ഘടകകക്ഷികൾ പലതും യു.ഡി.എഫ്-ൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ദയനീയ ചിത്രമാണ് കേരളത്തിലെ യു.ഡി.എഫിലെന്നും കെ.ആർ. രാജൻ പറഞ്ഞു.
രാജേഷ് നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി രാജശേഖര പണിക്കർ, നിബു ഏബ്രഹാം, എം കെ മോഹൻദാസ് , മധു തറയിൽ , ജെയ്‌മോൻ .പി . ജേക്കബ്, ജിജി വർഗ്ഗീസ്, പി എസ് . ദീപു, സി.എ .എബിസൺ, റെജി വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Top