സംഘടനാ തിരഞ്ഞെടുപ്പ് കോൺഗ്രസ് വീണ്ടും കലങ്ങിമറിയുന്നു! പാർട്ടി പിടിക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കും ?അംഗത്വ വിതരണത്തിന് നവംബർ ഒന്നിന് തുടക്കം കുറിക്കും .

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പാർട്ടി കലങ്ങിമറിയുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കുമെന്ന കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇതിനോടകം വ്യക്തമാക്കി.lഎങ്ങനെയും പാർട്ടിയിലെ അപ്രമാദിത്വം പിടിച്ചെടുക്കാൻ ചെന്നിത്തല ഉമ്മൻ ചാണ്ടി ഗ്രുപ്പുകൾ നീക്കം തുടങ്ങി .പുനഃസംഘടനയുമായി മുന്നോട്ട് പോവരുതെന്ന ശക്തമായ നിലപാടുമായി ഗ്രൂപ്പുകള്‍ രംഗത്ത് എത്തിയത്. കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന ആള്‍ തന്നെ പാർട്ടി പുനഃസംഘടിപ്പിക്കുന്നതിലൂടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടുമെന്നാണ് അവർ ഉന്നയിക്കുന്ന വാദം. വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്.കോൺഗ്രസ് അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 1 ന് നടക്കും.

സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ. സുധാകരൻറെ പ്രസ്താവനയെ പിന്തുണച്ചും ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയതോടെ കോൺഗ്രസിൽ പോരാട്ടം മുറുകുകയാണ്. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് നീങ്ങുമ്പോൾ പാർട്ടി വീണ്ടും കലങ്ങിമറിയുന്ന കാഴ്ചയാണ് കോൺ​ഗ്രസിൽ കാണുന്നത്. പുന:സംഘടനയിൽ മുറിവേറ്റ എ,ഐ ഗ്രൂപ്പുകളുടെ അമർഷം ഇരട്ടിയാക്കുന്നതായിരുന്നു മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻറെ പ്രസ്താവന. സംഘടനാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കേണ്ട അധ്യക്ഷൻ മത്സരിക്കുമ്പോൾ പിന്നെ എങ്ങിനെ സമവായമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദം ശക്തമാകുന്നതിനിടെ മത്സരിക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് സുധാകരൻ വിശദീകരിച്ചു. സമവായത്തിനില്ലെങ്കിൽ മത്സരവുമായി മുന്നോട്ട് പോകാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം. വിഷയത്തിൽ അങ്ങോട്ട് പോയി സമവായം ആവശ്യപ്പെടേണ്ടെന്നാണ് എ-ഐ ഗ്രൂപ്പുകളുടം നിലപാട്. ഇങ്ങോട്ട് വന്നാൽ ചർച്ചയാകാം. ഏകപക്ഷീയമായ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ചർച്ചയിൽ എതിർപ്പും അറിയിക്കും. സമവായത്തിനില്ല എന്നാണ് നേതൃത്വത്തിന്‍റെ നിലപാടെങ്കിൽ പൊതുസ്ഥാനാർത്ഥിയെ സുധാകരനെതിരെ ഗ്രൂപ്പുകൾ നിർത്താൻ തന്നെയാണ് നീക്കം. മേൽത്തട്ടിലെ മത്സരം ഒഴിവാക്കാൻ ഹൈക്കമാൻഡ് തന്നെ ഇടപെടാൻ സാധ്യതയേറെയാണ്.

സംഘടന തിരഞ്ഞെടുപ്പില്‍ സമവായത്തിന്റെ സാധ്യതകള്‍ പോലും തേടാതെ സുധാകരന്‍ മത്സരം പ്രഖ്യാപിച്ചതിലും ഗ്രൂപ്പുകള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. അംഗത്വവിതരണം പോലും തുടങ്ങുന്നതിന് മുന്‍പാണ് സുധാകരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് ഇനി നടത്തുന്ന നാമനിർദേശങ്ങൾ തന്റെ വിജയത്തെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന ആശങ്കയും ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നു.

ഗ്രൂപ്പുകളുടെ വാദം പൂര്‍ണ്ണമായും തള്ളി സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് രംഗത്ത് എത്തി. അദ്ദേഹത്തിന്റെ മത്സര പ്രഖ്യാപനത്തില്‍ തെറ്റില്ലെന്നാണ് വിഡി സതീശന്‍ വ്യക്തമാക്കുന്നത്. സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞതും.സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന രീതിയാണ് സുധാകരന്റേത്. അതാണ് ഇവിടേയും സംഭവിച്ചത്. മത്സരിക്കുമെന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതിലപ്പുറം വേറെ ആശങ്കകള്‍ ഒന്നും വേണ്ടതില്ലെന്നും പറഞ്ഞ സതീശന്‍ ഗ്രൂപ്പുകള്‍ക്ക് എതിരേയും വിമര്‍ശനം ഉയര്‍ത്തി. കോൺഗ്രസിൽ ഗ്രുപ്പ് ഉണ്ടന്നത് യാഥാർത്ഥ്യമാണെന്ന് വിമർശിച്ച സതീശൻ ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുതെന്ന മുന്നറയിപ്പും നല്‍കി.

കെ പി സി സി പുനസംഘടനയിൽ ഇതുവരെ ആരും പാര്‍ട്ടിക്ക് പരാതി നൽകിയിട്ടില്ല. രാഷ്ട്രീയ കാര്യസമിതി എടുത്ത തീരുമാനം ശരിയായി നടക്കുന്നു. എന്ത് പ്രശ്നം വന്നാലും തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, സംഘടനാ തിരഞ്ഞെടുപ്പില്‍ ബൂത്ത് തലം മുതല്‍ തന്നെ സംയുക്തമായി നീങ്ങാനാണ് എ-ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇരു ഗ്രൂപ്പുകളുടെയും നേതൃത്വം നടത്തിയ ചർച്ചയിലൂടെയാണ് ഏകീകൃത നീക്കത്തിനു തീരുമാനമായത്.

കെ പി സി സി പട്ടികയില്‍ തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്നുള്ളവരും ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പൂര്‍ണ്ണമായും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന ഉറപ്പില്ല. ശക്തരായ ഗ്രൂപ്പ് വക്താക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനും നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ഡി സി സി പുനഃസംഘടനയിലും ഈ രീതി ആവര്‍ത്തിച്ചാല്‍ എ-ഐ ഗ്രൂപ്പുകളില്‍ നിന്നും പാര്‍ട്ടി പൂര്‍ണ്ണമായും കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടാകും.

Top