ന്യൂഡല്‍ഹി: ഇന്‍ഡ്യാ മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ തിരഞ്ഞെടുത്തു. നീക്കത്തില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരു പേര്.
എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കക്ഷികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യ യോഗത്തിൽ മമത വിട്ടു നിൽക്കുന്നത് ആയുധമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. അഴിമതി സഖ്യത്തിലെ ഓരോ പാർട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ദേശീയ ജന സെക്രട്ടറി തരുൺ ചുഗ് വിമർശിച്ചു.