ന്യുഡൽഹി :മുസ്ലീങ്ങള്‍ക്ക് പിന്‍വാതിലിലൂടെ സംവരണം നല്‍കാന്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഗൂഢാലോചന നടത്തുന്നു.ജാര്‍ഖണ്ഡില്‍ മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ.ഇത്തരം ശ്രമങ്ങളെ ബിജെപി പരാജയപ്പെടുത്തുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസും ജെഎംഎമ്മും മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ സംവരണ തോത് പരിധിയായ 50 ശതമാനത്തില്‍ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്ലീങ്ങകള്‍ക്ക് സംവരണം നല്‍കണമെങ്കില്‍ അത് എസ്‌സി, എസ്ടി, ഒബിസി സംവരണ ക്വാട്ടയില്‍ നിന്ന് വെട്ടികുറയ്‌ക്കേണ്ടി വരുമെന്നും തങ്ങളുടെ ഒരു എംപി എങ്കിലും അവശേഷിക്കുന്ന കാലം വരെ മുസ്ലിം സംവരണം അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ആദിവാസികളുടെ ജനസംഖ്യ കുറയുന്നതിന്റെ ഉത്തരവാദി ഹേമന്ത് സോറനെന്നും അമിത് ഷാ ആരോപിച്ചു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്തുനിന്ന് തുരത്തുമെന്നും ഹേമന്ത് സോറന്‍ നുഴഞ്ഞുകയറ്റക്കാരെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.