കൊച്ചി: ദിലീപും നാദിര്‍ഷയും ഇന്നലെ പോലീസിന് നല്‍കിയ മൊഴികളില്‍ വ്യക്തതയില്ല.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ദിലീപിനു മേല്‍ കുരുക്ക് മുറുകുന്നതായി സൂചന . ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു. ദിലീപിന്റെ പരാതിയിലും ഗൂഢാലോചനയിലുമാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. ദിലീപിന് മുഖ്യപ്രതി സുനില്‍കുമാറുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും എസ്.പി പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെയാണ് വീണ്ടും മൊഴിയെടുക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. ദിലീപിന്റെ പരാതിയില്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനു ശേഷമേ കേസെടുക്കുന്ന കാര്യം തീരുമാനിക്കാന്‍ കഴിയൂ. ദിലീപിന്റെ പരാതിയില്‍ ഏറെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെന്നും റൂറല്‍ എസ്.പി അറിയിച്ചു. ദിലീപിന്റെയും സുഹൃത്തുക്കളുടെയും മൊഴിയെടുപ്പ് പുലര്‍ച്ചെ പൂര്‍ത്തിയായ ഘട്ടത്തില്‍ ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് റൂറല്‍ എസ്.പി പറഞ്ഞിരുന്നു. ഇവിടെ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കുന്ന വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പരാതിയില്‍ മൊഴി നല്‍കാനാണ് ഇന്നലെ പോലീസ് വിളിപ്പിച്ചതെന്ന ദിലീപിന്റെ വിശദീകരണം പൂര്‍ണ്ണമായും ശരിവയ്ക്കുന്നതല്ല എസ്.പിയുടെ പ്രസ്താവന.ഇരുവരോടും കുറച്ചുദിവസം കൂടി കൊച്ചിയില്‍ ഉണ്ടാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, ബാങ്ക്, ബിസിനസ് ഇടപാടുകള്‍ പോലീസ് ചോദിച്ചറിയുന്നുണ്ട്.
സിനിമാ രംഗത്തെ പലരുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അടക്കം അറിയാവുന്ന ദിലീപിനെയും നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ പുറത്തുവരുമെന്ന ഭീതിയും ഇതിനു കാരണമായി. അമ്മ സംഘടനയുടെ ട്രഷററായ ദിലീപ് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ എത്തുമെന്ന പ്രതീക്ഷയില്‍ രാത്രി പത്തര വരെ മുന്‍നിര താരങ്ങള്‍ കാത്തിരുന്നെങ്കിലും അതുണ്ടായില്ല.ട്ടു മണിയോടെ ആരംഭിച്ച ‘അമ്മ’ യോഗം ഇതിനാല്‍ രാത്രി വൈകിയാണ് അവസാനിപ്പിച്ചത്. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരന്‍ സമദും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ദിലീപും നാദിര്‍ഷയും പുറത്തിറങ്ങിയ ശേഷം അവരെയും കൊണ്ടുപോവാനാണ് എത്തിയതെന്നും അതുവരെ അവിടെയുണ്ടാകുമെന്നും ഇരുവരും അറിയിച്ചു. ഇതിനിടെ സമദിനെ പൊലീസ് ക്‌ളബിനകത്തേക്കു കയറ്റി. പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ താക്കീത് ചെയ്താണ് പൊലീസ് ദിലീപിനേയും നാദിര്‍ഷായേയും വിട്ടയച്ചത്. നാദിര്‍ഷായുടെ സഹോദരന്‍ സമദിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചത്.
കാര്യങ്ങൾ പരുങ്ങലിലായി ദിലീപും നാദിര്ഷായും മുൻകൂർ ജാമ്യത്തിന് നിയമോപദേശം തേടിയതായി സൂചനയുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന .സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ദിലീപ് കുടുങ്ങാൻ സാധ്യത .അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപും നാദിര്‍ഷയും ഇനി അഞ്ചു ദിവസത്തെ നോട്ടീസ് പിരീഡിലാണ്. മാധ്യമങ്ങളോട് ഇതുസംബന്ധിച്ച് പരസ്യ പ്രതികരണം നടത്തരുതെന്നും പൊലീസ് താക്കീത് നല്‍കിയിട്ടുണ്ട്. ഫെഡറല്‍, യൂണിയന്‍, എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി ബാങ്കുകളിലെ അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ ദിലീപും എസ്ബിഐ അക്കൗണ്ട് വിവരങ്ങള്‍ നാദിര്‍ഷയും ഈ ദിവസങ്ങളില്‍ ഹാജരാക്കണം. കൂടാതെ ഐടി റിട്ടേണ്‍ രേഖകളും ഇരുവരും ഹാജരാക്കണം. അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. ദിലീപിന്റേയും നാദിര്‍ഷയുടേയും അപ്പുണ്ണിയുടേയും മൊഴികള്‍ പൊലീസ് വിശകലനം ചെയ്യുകയാണ്.
പതിനമൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ താക്കീത് ചെയ്താണ് പൊലീസ് ദിലീപിനേയും നാദിർഷായേയും വിട്ടയച്ചത്. നാദിർഷായുടെ സഹോദരൻ സമദിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് കാര്യങ്ങൾ വിശദീകരിച്ചത്. അന്വേഷണത്തെ സ്വാധീനിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് എഡിജിപി ബി സന്ധ്യ ദിലീപിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സമഗ്രമായ തെളിവുകൾ പൊലീസിന്റെ കൈയിലുണ്ട്. ഇത് ദിലീപും തിരിച്ചറിയുന്നു.അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. ദിലീപിന്റേയും നാദിർഷായുടേയും അപ്പുണ്ണിയുടേയും മൊഴികൾ പൊലീസ് വിശകലനം ചെയ്യുകയാണ്. ഇതിന് ശേഷമാകും അഠുത്ത നടപടി. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിന്റെ സാധ്യത ദിലീപ് തേടുന്നത്. എന്നാൽ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോയാൽ തിരിച്ചടിയാകുമെന്നാണ് ലഭിച്ച നിയമോപദേശം. ഇതിനെ പൊലീസ് എതിർക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും. അതിനാൽ അന്വേഷണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകുന്നതാണ് നല്ലതെന്നാണ് അഭിഭാഷകർ തന്നെ അറിയിക്കുന്നത്. ഇതും നടനേയും നാദീർഷായേയും വെട്ടിലാക്കുന്നുണ്ട്.