ആറടിച്ച്‌ അര്‍ജന്റീന കോപ്പയുടെ ഫൈനലില്‍: തകര്‍ത്തത്‌ പരാഗ്വയുടെ പ്രതിരോധക്കോട്ട

goalമെസി ഗോളടിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കിയത്‌ ഒരു എയ്‌ഞ്ചലായിരുന്നു. ഒന്നല്ല, രണ്ടു തവണ.. ഒരു തവണ മെസിയുടെ പാസില്‍ നിന്നും. മെസിയടിക്കാത്ത ഗോളുകളുടെ ബലത്തില്‍ ഹിഗ്വേയിന്റെയും, എയ്‌ഞ്ചല്‍ ഡി മരിയയുടെയും മാര്‍ക്കോസ്‌ റോജോയുടെയും അഗ്യൂറോയുടെയും ബൂട്ടില്‍പ്പിടിച്ച്‌ കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ഇനി അര്‍ജന്റീനന്‍ ഇടിമുഴക്കം നിറയും. ആതിഥേയരായ ചിലിക്കെതിരെ ബൂട്ടില്‍ ഇടിമുഴക്കമൊളിപ്പിച്ചെത്തുന്ന മെസിയും സംഘവും ഫൈനല്‍ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
ബ്രസീലിനെ പെനാലിറ്റിയില്‍ തോല്‍പ്പിച്ചെത്തിയ പരാഗ്വേ.. ഗ്രൂപ്പ്‌ മത്സരത്തിലെ വിജയ സമനിലയുടെ ഓര്‍മ്മയുമായാണ്‌ അര്‍ജന്റീനക്കെതിരെ ബൂട്ട്‌ കെട്ടിയത്‌. മെസി മരിയ അഗ്യൂറോ സഖ്യത്തിന്റെ തണലില്‍ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീന ആദ്യം മുതല്‍ തന്നെ വിജയത്തിലേക്കാണ്‌ ബൂട്ട്‌ കെട്ടിയത്‌. 15ാം മിനിറ്റില്‍ പ്രതിരോധ താരം മാര്‍ക്കോസ്‌ റോജ തന്നെ തുടങ്ങി വച്ചു. റോജോയുടെ ഇടിവെട്ട്‌ ഷോട്ട്‌ പ്രതിരോധം തുളച്ച്‌ ഗോളിയെയും മറികടന്ന്‌ വലയ്ക്കുള്ളില്‍, മെസിക്കും കൂട്ടര്‍ക്കും ഉണരാന്‍ അതുമതിയായിരുന്നു.
ആദ്യ പകുതിയില്‍ വീണത്‌ രണ്ടു ഗോളുകള്‍. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തെന്നി വീണടിച്ച ഗോളിയുടെ പരാഗ്വേ ഗ്രൂപ്പ്‌ മത്സരത്തിന്റെ ദുസ്വപ്‌നം അര്‍ജന്റീനയ്ക്കു വച്ചു. ഗ്രൂപ്പ്‌ ഘട്ടത്തില്‍ രണ്ടു ഗോളിനു മുന്നില്‍ നിന്ന അര്‍ജന്റീനയെ പിന്നില്‍ നിന്നെത്തി പരാഗ്വേ സമനിലയില്‍ തളയ്ക്കുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ മരിയയുടെ മുന്നേറ്റം പരാഗ്രെയുടെ പ്രതിരോധത്തെ നെടുകെ പിളര്‍ന്നു. പ്ലേമേക്കറായി മൈതാനമധ്യം മുതല്‍ ഗോള്‍ വല വരെ പന്തെത്തിച്ച മെസി, ഓരോരുത്തര്‍ക്കും മറിച്ചു നല്‍കി ഗോളിലേക്കു വഴിയൊരുക്കി.
മെസി ഗോളടിക്കുന്നതില്‍ നിന്നൊഴിഞ്ഞു നിന്നതോടെ ആരെ പ്രതിരോധിക്കണമെന്നറിയാതെ പരാഗ്വേന്‍ പ്രതിരോധവും വിയര്‍ത്തു. ഒടുവില്‍ വല നിറച്ചു ഗോള്‍ വാങ്ങി തല കുനിച്ചു പരാഗ്വേ സെമിയില്‍ മടങ്ങി. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന ആതിഥേയരായ ചിലിയെ നേരിടും

 

Top