ബീഹാര്‍ എംപിയില്‍ നിന്ന് അഞ്ച് കോടി ചോദിച്ച് ഭീഷണി; ബ്ലാക്‌മെയില്‍ മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ കുടുങ്ങി

ന്യൂഡല്‍ഹി: ബ്ലാക്‌മെയില്‍ കേസില്‍ വിവാദ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ വീണ്ടും കുടുങ്ങി. ബീഹാറിലെ സമാജ് വാദി പാര്‍ട്ടി എംപിയെ ഒളിക്യാമറ ദൃശ്യങ്ങളുടെ പേരില്‍ ഒരു യുവാവ് അഞ്ച് കോടി ആവശ്യപ്പെട്ടുവെന്ന കൊല്‍ക്കത്ത പോലീസിന്റെ കണ്ടെത്തലാണ് മാത്യുസാമുവലിലേയ്ക്ക് അന്വേഷണം നീങ്ങുന്നത്. ബ്ലാക്‌മെയില്‍ ഭീഷണി മുഴക്കിയ യുവാവിന്റെ ഹോട്ടലിലെ മുറി റെയ്ഡ് ചെയ്ത് പോലീസ് കണ്ടെടുത്ത ലാപ്‌ടോപില്‍ മാത്യുസാമുവല്‍ പണം ആവശ്യപ്പെടുന്ന വീഡിയോ പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ മാത്യുസാമുവല്‍ നാരദയുടെ മറവില്‍ നടത്തുന്ന തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. മാത്യുസാമുവലിന്റെ ബ്ലാക്‌മെയില്‍ വാര്‍ത്തകള്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെ ദേശിയ മാധ്യമങ്ങളും മാത്യു സാമുവലിന്റെ തട്ടിപ്പുകള്‍ വാര്‍ത്തയാക്കിയിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഫോണും ലാപ് ടോപും പോലീസ് ക്സ്റ്റഡിയിലെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം മാത്യുസാമുവലിലേയ്ക്ക് തിരിഞ്ഞത്. കേരളത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മറ്റ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണം നിലിനില്‍ക്കെയാണ് ബീഹാര്‍ എംപിയെ മാത്യൂസാമുവല്‍ ഭീഷണി പെടുത്തിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതേ സമയം താന്‍ പുറത്താക്കിയ ജീവനക്കാരനാണ് ഇതിന് പിന്നിലെന്ന വെളിപ്പെടുത്തലുമായി മാത്യുസാമുവലും രംഗത്തെത്തിയട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്‍ക്കത്താ സംഭവത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത പൊലീസ് ശ്രമം ഉര്‍ജ്ജിതമാക്കി. ഹോട്ടലിലെ ഒരു ജീവനക്കാരന്‍ തന്നെയാണ് ഭീഷണി സന്ദേശം കേട്ടതായി മൊഴി നല്‍കിയതെന്നും കൊല്‍ക്കത്ത മധ്യ മേഖല ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് ചതുര്‍വേതി പറയുന്നു. ബിഹാറില്‍ നിന്നുള്ള വിക്രം സിങ്ങ് എന്ന പേരിലാണ് ഈ മുറി ബുക്ക് ചെയ്തിരുന്നത്. റൂം ബുക്ക് ചെയ്തപ്പോള്‍ ഇയാള്‍ നല്‍കിയ ഈ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ജീവനക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഹോട്ടല്‍ മുറി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പുറത്ത് പോയ വിക്രം സിങ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെ ഫോണില്‍ നിന്നും റീ ഡയല്‍ ചെയ്തപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ബിഹാര്‍ മുന്‍ എംപിയായ ഡിപി യാദവാിരുന്നു.

തനിക്ക് ഇതേ നമ്പറില്‍ നിന്നും പണം ആവശ്യപ്പെട്ട് കുറച്ച് മുന്‍പ് ഒരു ഭീഷണി സന്ദേശം ലഭിച്ചതായി യാദവ് തന്നെ പൊലീസിനോട് പറഞ്ഞു. എംപി ഉള്‍പ്പെട്ട ഒരു വീഡിയോ ക്ലിപ്പ് കൈയിലുണ്ടെന്നും രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ 5 കോടി രൂപ നല്‍കണമെന്നുമായിരുന്നു ആവശ്യമെന്നും പരാതിപ്പെട്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ് ടോപ് പരിശോധിച്ച പൊലീസിന് ചില ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്.

Top