കൊറോണ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക…

വാഷിംഗ്ടൺ: ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 23000 കടന്നു; ജീവന്‍ നഷ്ടമായത് 775 പേര്‍ക്ക് ജീവൻ നഷ്ടമായി .കടുത്ത നിയത്രണങ്ങളോടെ ആണ് ഇന്ത്യ കൊറോണയെ നേരിടുന്നത് .അതേസമയം കൊവിഡിനെ തുരത്താൻ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ബ്യൂറോ ഓഫ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽ ആണ് അഭിനന്ദനം അറിയിച്ചത്. ജനങ്ങളെ സംരക്ഷിക്കാനായി അക്ഷീണം പ്രയത്നിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്ന് ആലിസ് വെൽ പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ 120ലേറെ വർഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഇന്ത്യ ഓർഡിനൻസ് പുറത്തിറക്കിയത്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ആറു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ കുറ്റക്കാരിൽ നിന്ന് 50000 മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാം.ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾക്ക് കേടുപാട് വരുത്തിയാൽ വാഹനത്തിന്റെ മാർക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരിൽ നിന്ന് ഈടാക്കും തുടങ്ങിയവയാണ് ഇന്ത്യ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആലിസ് വെൽ പറഞ്ഞു.

Top