ഇന്നുമാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 2003 മരണം;മരണം12,262 ആയി ആയി.ആകെ കോവിഡ് കേസുകൾ മൂന്നരലക്ഷം കടന്നു

ന്യൂഡൽഹി:ആശങ്ക വിതച്ചുകൊണ്ട് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കോവിഡ് 19 ബാധിച്ച് ഇന്നുമാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 2003 മരണം. കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു ദിവസം ഇത്രയധികം മരണം രേഖപ്പെടുത്തുന്നത് ഇന്നാണ്. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,262 ആയി. ഇന്ന് മാത്രം 10, 974 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 367,264 ആയി.കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് മരണ നിരക്ക് ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. ആദ്യമായാണ് ഇത്രയധികം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിൽ 1, 55, 227 പേരാണ് കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1, 86, 935 പേർ രോഗമുക്തി നേടുകയോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുകയോ ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1, 63, 187 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ, 60, 84, 256 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

മഹാരാഷ്ട്രയിൽ 1, 13, 445 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ 50, 057 പേരാണ് ചികിത്സയിൽ കഴിയുന്നത്. 57, 851 പേർ രോഗമുക്തി നേടുകയോ ഡിസ്ചാർജ് ആകുകയോ ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണത്, ഇതിന് പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ മരണങ്ങളൊന്നും ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച രാവിലെ വരെയുള്ള സമയം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തതല്ല. മുമ്പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിലെ കണക്കില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടാണ് മരണനിരക്ക് ഒരു ദിവസത്തില്‍ ഇത്രയും ഉയരാന്‍ കാരണമായത്.

ഇതില്‍ മാഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും മുന്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത 1000ല്‍ കൂടുതല്‍ മരണങ്ങളാണ് ഇന്നത്തെ കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം 1400 മരണങ്ങളാണ് മാഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വെറും 81 പേര്‍ മാത്രമാണ് ചൊവ്വാഴ്ച മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5537 ആണ്. ഇതില്‍ 3167 പേരും മരിച്ചത് മുംബൈയില്‍ നിന്നാണ്.

താനെയില്‍ നിന്ന് 641 പേര്‍ മരിച്ചപ്പോള്‍ പൂനെയില്‍ 588പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇത് പോലെ പല സംസ്ഥാനങ്ങളിലും മുന്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ ചൊവ്വാഴ്ചയുള്ള കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ ചൊവ്വാഴ്ച 437 മരണങ്ങളാണ്‌റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1837 ആയി.

മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ നടന്നിട്ടുണ്ട്. തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ 44 പേരാണ് മരിച്ചത്. ചൊവ്വാഴ്ച 49 പേരാണ് മരിച്ചത്. സാധാരണ സംസ്ഥാനത്ത് 10 മുതല്‍ 15 വരെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യാറ്.

Top