തിരുവനന്തപുരം:കൊറോണയെ തടഞ്ഞു നിർത്തുന്നതിൽ കേരളം സ്വീകരിച്ച പ്രവർത്തികൾക്ക് ഫലമുണ്ടായി എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ല എന്നും ആരോഗ്യമന്ത്രി പറഞ്ഞു .പ്രവാസികളുടെ മടക്കം മുൻഗണന അനുസരിച്ചെന്ന് വ്യക്തമാക്കി മന്ത്രി . ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണ. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കോട്ടയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. നിര്‍ദേശങ്ങളെല്ലാം മാധ്യമങ്ങള്‍ നന്നായി കൊടുക്കുന്നുണ്ടെന്നും അതിലൂടെയാണ് ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെ മടക്കം സംബന്ധിച്ച് ധനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന് നടക്കും. രണ്ടാംഘട്ട സാമ്പത്തിക പാക്കേജും അജന്‍ഡയിലുണ്ട്. ലോക്ഡൗണ്‍ മൂലം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായെന്നും പക്ഷേ എല്ലാം കഴിഞ്ഞു എന്ന് ഒരിക്കലും പറയുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രവൃത്തി ചെയ്യുന്നതില്‍ ഫലമുണ്ടായി എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിശ കോള്‍ സെന്ററില്‍ ഒരു ലക്ഷം കോള്‍ തികയുന്ന അവസരത്തില്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.