സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തലസ്ഥാന നഗരം അഗ്നിപർവ്വതത്തിന് മുകളിലാണെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം :റിയാദില്‍ നിന്നും നാട്ടിൽ എത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥിതീകരിച്ചതിന് പിന്നാലെയാണ് മരണം. ഇതിനിടയിൽ തലസ്ഥാന നഗരം അഗ്നിപർവ്വതത്തിന് മുകളിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടെന്ന് ഐ. എം. എ പ്രസഡന്റ് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. എൺപതോളം കോവിഡ് കേസുകളാണ് ഉറവിടമറിയാതെ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിതീകരിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്.

കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇതിനിടകം ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത് വര്‍ദ്ധിപ്പിക്കണമെന്നും സംസ്ഥാനത്ത് നടപ്പാക്കിയ ഇളവുകള്‍ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എബ്രഹാം വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. അതീവ ജാഗ്രതാ നിർദേശമാണ് ആരോഗ്യവകുപ്പും സർക്കാരും നൽകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top