പൊലീസിന് കർശന നിർദേശങ്ങളുമായി ഡി.ജി.പി ഡ്യൂട്ടി കഴിഞ്ഞാൽ വീടുകളിലെത്തണം. ബന്ധുവീടുകൾ സന്ദർശിക്കരുത്.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് പൊലീസിന് കർശന നിർദേശങ്ങളുമായി ഡി.ജി.പി രംഗത്തെത്തി. കേരളത്തിൽ വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്ന ഐ.എം.എ പ്രസിഡന്റ് എബ്രഹാം വർഗീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസിന് കർശനമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നുള്ള നിർദേശങ്ങൾ ലഭിച്ചത്.

ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. എൺപതോളം കേസുകൾ സമൂഹവ്യാപനത്തിലൂടെ ആണെന്ന് ആരോഗ്യ പ്രവർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിൽ നിരന്തരം ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിൽ മടങ്ങിയെത്തണമെന്നും ബന്ധുവീടുകൾ സന്ദർശിക്കാൻ പാടില്ലെന്നും ഡി.ജി.പി നിർദേശിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കാനാണ് ഉന്നത പോലീസ് വൃത്തങ്ങളുടെ തീരുമാനം. സർക്കാർ ഇതിന് അനുമതി നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് കോവിഡ് 19 ഗുരുതരമായ സാഹചര്യത്തിലേക്ക് കടക്കുകയാണെന്ന സൂചനയാണ് ഡി.ജി.പി യുടെ സർക്കുലറും ഐ.എം.എ പ്രസിഡന്റിന്റെ വെളിപ്പെടുത്തലും നൽകുന്നത്.

Top