കോവിഡ് ബാധയിൽ ഇതുവരെ 244,419 മരണങ്ങൾ.ഇന്ത്യയിൽ 2,411 പേർക്ക് കൊവിഡ് രോഗം.അമേരിക്കയിൽ 67,248,ബ്രിട്ടനിൽ 28,131പേരും മരിച്ചു

വാഷിങ്ടൻ :ലോകത്ത് കോവിഡ് ഭീകരമായി തന്നെ മുന്നേറുകയാണ് . കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.44 ലക്ഷത്തിലേറെ പേർ. 34.40 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 67,248 പേർ യുഎസിൽ മാത്രം മരിച്ചു. 11,37,494 പേർക്കാണ് യുഎസിൽ രോഗം ബാധിച്ചത്. ഇറ്റലിയിൽ പേരും സ്പെയിനിൽ 25,100 പേരും മരിച്ചു.

ഇന്ത്യയിൽ ശനിയാഴ്ച മാത്രം 2,411 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണ് ഇത്. ഇതുവരെ രാജ്യത്ത് 37,776 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 1,223 ആയി. 24 മണിക്കൂറിൽ 71 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവയെല്ലാം റെഡ് സോണിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഇതുവരെ 10,018 പേരുടെ രോഗം മാറി. ഏപ്രിൽ 15 മുതൽ 30 വരെയുള്ള രണ്ടാഴ്ച കാലത്തിനിടയ്ക്ക് രാജ്യത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 170ൽനിന്ന് 130 ആയി കുറഞ്ഞു. ഡൽഹിയിൽ ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 547 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 27 പേർ മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 322 ആയി. മഹാരാഷ്ട്രയിൽ 790 പുതിയ കേസുകളും 36 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

Top