പുകവലിയുള്ളവർക്ക് കോവിഡ് വൈറസ് ബാധ സാധ്യത കൂടുതൽ!..രാജ്യത്ത് 6 ലക്ഷം കടന്ന് കൊവിഡ് കേസുകൾ! ലോകത്ത് റഷ്യയ്ക്ക് പിന്നിൽ ഇന്ത്യ നാലാം സ്ഥാനത്ത്

ന്യുഡൽഹി:ഇന്ത്യയിയിലെ കോവിഡ് ബാധിതരുടെ എണ്ണം 6,04,641 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ 19,148 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17,834 പേരാണ് ഇതുവരെ മരണപ്പെട്ടത്. രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 59.43 ശതമാനം ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസംവ്യക്തമാക്കിയിരുന്നു.പുകവലി ശീലമുള്ളവര്‍ക്ക് കോവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളില്‍ പുകവലി ശീലമുള്ളവര്‍ക്ക് രോഗാവസ്ഥ അതികഠിനമാണെന്നും മരണത്തിന് വരെ കാരമണാവുന്നുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതേസമയം, അപകടസാധ്യത എത്രത്തോളം വലുതാണെന്ന് പറയാൻ കഴിയില്ല.

അതേസമയം മഹാരാഷ്ട്രയിൽ 6,330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,86,626 ആയി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് 125 പേരാണ് മരിച്ചത്. ഇതോടെ മരണം 8178 ആയി. രോഗമുക്തരായി ആശുപത്രിവിട്ടത് 8018 പേരാണ്. ഇതോടെ 1,01,172 പേർ രോഗമുക്തരായി. മുംബൈയിൽ മാത്രം 1554 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ മുംബൈയിൽ രോഗികളുടെ എണ്ണം 80,000 കടന്നു. 5903 പേർ ഡിസ്ചാർജായി.  അതേസമയം, തമിഴ്നാട്ടിൽ വ്യാഴാഴ്ച മാത്രം 4343 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുത്തു.

Top