രാജ്യം കടുത്ത ഭീഷണിയിൽ !കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ കൊവിഡ് 113 മരണം.3,427 പേർക്ക് കൂടി രോഗം!

ന്യുഡൽഹി:ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസവും കൂടിവരുകയാണ് .രാജ്യം കടുത്ത ഭീഷണിയിൽ തന്നെയാണ് .ഭീകരമായ ഈ സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ടും അഞ്ചു സംസ്ഥാനങ്ങളിലെ നഗരങ്ങൾ കേന്ദ്രീകരിച്ചാണെന്ന് നിതി ആയോഗ് അംഗം വിനോദ് പൗൾ വിശദീകരിച്ചു. നിതി ആയോഗിന്‍റെ റിപ്പോര്‍ട്ടിന് അനുസൃതമായി ജില്ലകള്‍ തോറും ആശുപത്രികള്‍, കിടക്കകള്‍, ഐസലേഷന്‍ സൗകര്യം, പരിശോധന എന്നിവ വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മഴക്കാലത്ത് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ പിടിമുറുക്കുന്നു. മഹാരാഷ്ട്രയിൽ പുതുതായി 3,427 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 113 പേർ മരിക്കുകയും ചെയ്തു. തുടർച്ചയായി നാലാം ദിവസമാണ് മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3000 കടക്കുന്നത്. 1,04,568 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,830 പേർ രോഗം ബാധിച്ച് മരിച്ചു. 1,383 പേർക്ക് കൂടി മുംബൈയിൽ രോഗം സ്ഥിരീകരിച്ചതോടെ 56,740 ആയി ആകെ രോഗബാധിതരുടെ എണ്ണം. മുംബൈയിലെ ഫയർഫോഴ്‌സ് ജീവനക്കാരായ 91 പേർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.

സ്വകാര്യ ലാബുകൾക്കും, ആശുപത്രികൾക്കും ഈടാക്കാവുന്ന പരിശോധന ഫീസ് മഹാരാഷ്ട്രയിൽ വെട്ടിക്കുറച്ചു. 4400 രൂപയിൽ നിന്ന് 2200 രൂപയയായിട്ടാണ് കുറച്ചത്.രോഗവ്യാപനം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കുള്ള യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി, ഡൽഹി ലഫ്. ഗവർണർ, മുഖ്യമന്ത്രിയെ കൂടാതെ എയിംസ് ഡയറക്ടറും പങ്കെടുക്കും.

Top