ഞെട്ടിവിറച്ച് ഇന്ത്യ !പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നു.മരണസംഖ്യയും കുതിച്ചുയർന്നു

ന്യൂഡൽഹി: രാജ്യം ഞെട്ടിവിറച്ചിരിക്കുകയാണ് .രാജ്യത്ത് പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നു. മരണസംഖ്യയും കുതിച്ചുയർന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാക, സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതി രൂക്ഷമായി.. മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന എഴുപതിനായിരത്തോളമായി.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 1618 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,78,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധമൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.അതേസമയം 1,44,178 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,29,53,821 ആയി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 19,29,329 പേര്‍ ഇപ്പോഴും കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

കേരളത്തിൽ, ഇന്നലെ 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ റെക്കോർഡ് കണക്കാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ബിഹാറിലും സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സിനിമ ഹാളുകള്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവ മെയ് 15വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 15 വരെ അടച്ചിടുകയും സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളും സര്‍വകലാശാലകളും മെയ് 15 വരെ ഒരു പരീക്ഷയും നടത്തില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ വോകുന്നേരം ആറു മണിയോടെ അടക്കണമെന്നും നിര്‍ദേശമുണ്ട്.

ഡല്‍ഹിയില്‍ അതീവ ഗുരുതര സാഹചര്യമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയ കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്.

Top