വീട്ടിനുള്ളില്‍ ഇരിക്കാതെ പുറത്ത് പോയി ചുമച്ചു തുമ്മി വൈറസ് പരത്തു.സമൂഹത്തിൽ കൊറോണ വൈറസിനെ പരത്താൻ പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം

രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ വിചിത്രവും വിവാദവുമായ പ്രസ്താവന നടത്തി ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് വ്യാപക പ്രതിഷേധം. ഐടി മേജര്‍ ഇന്‍ഫോസിസില്‍ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദ് എന്ന യുവാവ് പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും വൈറസ് പരത്തണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരിക്കുന്നു. ഇതാണ് പ്രതിഷേധം ആളിക്കത്തിയത്. ഇതോടെ നടപടിയുമായി ഇന്‍ഫോസിസും രംഗത്ത് എത്തി. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

Top