കൊച്ചി:ക്വാറന്റൈനില്‍ കഴിയവെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇയാള്‍ക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യക്കുപ്പികള്‍ എത്തിച്ചുനല്‍കിയ രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
ക്വാറന്റൈനില്‍ കഴിഞ്ഞ ആള്‍ക്ക് മദ്യം നല്‍കിയത് കിളിവയല്‍, കുളക്കട സ്വദേശികളാണെന്ന് പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറന്റൈനിലുള്ള ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മദ്യക്കുപ്പികള്‍ എത്തിച്ചവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അടൂര്‍ എസ്ഐ അറിയിക്കുകയായിരുന്നു. മദ്യം കൈമാറാന്‍ ഉപയോഗിച്ച കയറിലോ കവറിലോ കോവിഡ് രോഗി സ്പര്‍ശിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് നിരീക്ഷണ കേന്ദ്രത്തില്‍ യുവാവ് മദ്യപിച്ച് ബഹളംവയ്ക്കുകയും മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ജനപ്രതിനിധികളും പൊലീസും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാക്കുകയായിരുന്നു. ശനിയാഴ്ച കോവിഡ് പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് ഇയാള്‍ക്ക് പോസിറ്റീവ് ആണെന്ന കാര്യം അറിയുന്നത്. നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കില്‍ വന്ന രണ്ടുപേര്‍, കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറില്‍ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളില്‍ മദ്യംവച്ച് മുകളിലേക്ക് നല്‍കുകയായിരുന്നു.