കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു.ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

പ്രവാസികൾ അടക്കം ഇനിയുമേറെപേർ സംസ്ഥാനത്തേക്ക് വരാനുള്ള സാഹചര്യത്തിൽ കേസുകൾ ഇനിയും കൂടുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. കോവിഡ് കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും കടുത്ത നടപടികൾ ഈ ഘട്ടത്തിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്. നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് കാര്യങ്ങൾ പോകുമെന്ന് തോന്നുന്നഘട്ടത്തിൽ മാത്രമാകും കടുത്ത നടപടികളിലക്ക് സർക്കാർ കടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 42 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സംസ്ഥാനത്തുള്ള 216 കേസുകളിൽ 202 ഉം സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. 98 പ്രവാസികളും മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയ 104 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം കേസുകൾ മൂന്നക്കം വരെയാകാൻ ഉള്ള സാധ്യത സർക്കാര്‍ കാണുന്നുണ്ട്.

Top