ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 15,413 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4.10 ലക്ഷം കടന്നു. രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണ് ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 13,000 കടന്ന് 13,254 ആയി ഉയര്‍ന്നു. രോഗ ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ നാലു ദിവസമായി റെക്കോര്‍ഡ് വര്‍ധനവാണ്. 306 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ 13254 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 410461 ആയി.
169451 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 227756 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചവരില്‍ 2.27 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 1.69 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും ദേശീയ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ 2.27 ലക്ഷം പേര്‍ രോഗമുക്തരായി. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 55.48 ആയി. ശനിയാഴ്ച മാത്രം രാജ്യത്ത് 1.9 സാമ്പിളുകളാണ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 68,07,226 സാമ്പിളുകളാണ് കോവിഡ് ടെസ്റ്റിനു വിധേയമാക്കിയത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3,874 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 160 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 1.28 ലക്ഷമായി. 5984 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.
ഡല്‍ഹിയില്‍ ഇന്നലെ 77 പേര്‍ മരിക്കുകയും 3630 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 56,746 ആയി ഉയര്‍ന്നു. ഇതുവരെ 2112 പേരാണ് ഇവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്നലെ 2396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 38 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 56,845 ആയി. 704 പേരാണ് ഇതുവരെ മരിച്ചത്.