ലോകത്തെ പിടിമുറുക്കുന്ന കൊറോണ….. നട്ടം തിരിഞ്ഞ് വിമാനകമ്പനികളും.

കൊറോണ മൂലം യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് വിമാന കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നുണ്ട്.ലോകത്തിന്റെ ഏത് കോണിലേക്കും മണിക്കൂറുകള്‍ കൊണ്ട് എത്തിച്ചേരാവുന്ന വിമാനങ്ങള്‍ ദൂരങ്ങളെ ഇല്ലാതാക്കുകയും ലോകത്തെ വിശാലമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ കൊറോണ ചൈന വിട്ട് പടര്‍ന്നതോടെ സ്വയം ചെറുതായിരിക്കുകയാണ് ലോകം. ഇത്തരത്തില്‍ വിമാനങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ മുന്‍കൂട്ടി നിശ്ചയിച്ച അവധികള്‍ പോലും റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.

Top